head3
head1

ഡബ്ലിനിലെ മലയാളി നഴ്സ് ജിഷ സൂസന്‍ ജോണ്‍ നിര്യാതയായി

ഡബ്ലിന്‍: ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയും ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ . ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി  മൂവാറ്റുപുഴ  പാലക്കുഴ  ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ്

തിരുവനന്തപുരം   തിരുമല  തെന്നടിയിൽ   നവമന്ദിരം  ജോണ് ഫിലിപ്പോസിന്റെയും  മറിയാമ്മയുടെയും മകളാണ് ജിഷ. 

ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന  ജിഷ.,
അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍  ചികിത്സയിൽ  ആയിരുന്നു.  ഇന്ന് വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ജിഷ ലോകത്തോട് വിടപറഞ്ഞത്.

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ്  യാക്കോബായ   സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്  ജിഷയുടെ  ഭർത്താവ് രജീഷ് പോൾ

അത് ലോണിലും,ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും മുമ്പ് സേവനം അനുഷ്ടിച്ചിട്ടുണ്ട് അയര്‍ലണ്ടില്‍ എത്തും മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിരുന്നു.

ജിഷ സൂസന്‍ ജോണിന്റെ ആകസ്മിക നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ,സുഹൃത്തുക്കള്‍ക്കും ഐറിഷ് മലയാളി ന്യൂസ് ടീമും അനുശോചനം അറിയിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More