head1
head3

അയര്‍ലണ്ടില്‍ കുണ്ടറ സ്വദേശി ഷൈന്‍ യോഹന്നാന്‍ പണിക്കര്‍ നിര്യാതനായി

കോര്‍ക്ക് : കൗണ്ടി കോര്‍ക്കിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും,കുണ്ടറ സ്വദേശിയുമായ ഷൈന്‍ യോഹന്നാന്‍ പണിക്കര്‍ ( 46) നിര്യാതനായി.

കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടില്‍ യോഹന്നാന്‍ പണിക്കരുടെയും (മാമച്ചന്‍) അന്നാമ്മ യോഹന്നാന്റെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് ഷൈന്‍. ഭാര്യ :കറ്റാനം വാത്തള്ളൂര്‍ പിടികയില്‍ വീട്ടില്‍ ജിന്‍സി ഷൈന്‍ പണിക്കര്‍. മക്കള്‍ :
ജോഹാന്‍ ഷൈന്‍ പണിക്കര്‍ (16), ജെഫി ഷൈന്‍ പണിക്കര്‍ (13) ജെയ്ഡന്‍ ഷൈന്‍ പണിക്കര്‍ (7)

കോര്‍ക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

അര്‍ബുദ രോഗബാധത്തെ തുടര്‍ന്ന് കോര്‍ക്ക് യൂണിവേഴ് സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈന്‍ ഇന്ന് രാവിലെ (12/06/24) മേരിമോണ്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നിര്യാതനായത്.

മധുരെ അള്‍ട്രാ കോളേജില്‍നിന്നും നേഴ്‌സിങ്ങില്‍ ബിരുദധാരിയായഷൈന്‍ മോണ്‍ഡിനോട്ടി കെയര്‍ ചോയിസില്‍ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരന്‍ ഷൈജു സഹോദരി ഷീന എന്നിവര്‍ ഷൈനിന്റെ രോഗാവസ്ഥ അറിഞ്ഞ് എത്തിയിരുന്നു.സംസ്‌കാരം പിന്നീട് കോര്‍ക്കില്‍ നടത്തപ്പെടും.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!