വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡിലെ മലയാളി , ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റി ( 38 ) നിര്യാതനായി.
അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്‌ററ്യനെ ഇന്നലെ വൈകുന്നേരം സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയിരുന്നു.ജൂഡിന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് അവധിക്ക് പോയിരുന്നു.
നാട്ടില്‍ എത്തിയ ശേഷം ,ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും, ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കളെ വീട്ടിലേയ്ക്ക് അന്വേഷണത്തിന് വിടുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഡ സംഭവ സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.
സിഗ്നാ കെയര്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് , ക്രാന്തി സംഘടനയുമായും ,വാട്ടര്‍ഫോര്‍ഡിലെ മറ്റു മലയാളി കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.ഏഴ് വർഷം മുമ്പാണ് ജൂഡും കുടുംബവും അയർലണ്ടിൽ എത്തിയത്
ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് (കൊല്ലം ) വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കള്‍ ആന്റു ജൂഡ് പടയാറ്റി (മൂന്ന് വയസ് ) എലീശ ജൂഡ് പടയാറ്റി (രണ്ട് വയസ് )
മൃതദേഹം പിന്നീട് നാട്ടിൽ സംസ്കരിക്കും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.