head3
head1

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കില്‍ ഇന്ത്യക്കാരനായ ഐ ടി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗന്‍ റോഡിലെ മെറിയോണ്‍ ഗ്രൂവില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ ഐ ടി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഡണ്‍ലേരിയിലെ ബെറ്റ് കോണ്‍ ഡിക്കന്‍സസില്‍ ജോലി ചെയ്തിരുന്ന അഭിഷേക് റെഡ്ഢി ഡൂഡിപാല(34)യുടെ മൃതദേഹം ഇന്നലെ മെറിയോണ്‍ ഗ്രുവിലെ സ്വന്തം വസതിയില്‍ നിന്നുമാണ് ഗാര്‍ഡ കണ്ടെത്തിയത്.മുമ്പ് MYLIN കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ബ്ളാക്ക്റോക്ക് പ്രദേശത്ത് വീട് വാങ്ങി താമസം തുടങ്ങിയത്.അവിവാഹിതനാണ്.

ഇന്ത്യയിലുള്ള ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായ ജൂണ്‍ 23 ന് രണ്ട് ദിവസം മുമ്പ് തന്നെ ഇവര്‍ക്കായി കേക്ക് അയച്ചിരുന്നു.ജൂണ്‍ 28 നാണ് കുടുംബാംഗങ്ങളുമായി അവസാനം സംസാരിച്ചത്. അതിന് ശേഷം ഫോണിലോ ,സോഷ്യല്‍ മീഡിയയിലോ അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

ഡണ്‍ലേരിയിലുള്ള ഓഫീസില്‍ ഇദ്ദേഹം നാട്ടിലേയ്ക്ക് പോകുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു.

ബന്ധുക്കള്‍ ഡബ്ലിനുള്ള അവരുടെ സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ബ്ലാക്ക്റോക്കിലെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ചയെങ്കിലും പഴക്കം ഉള്ളതായാണ് കരുതപ്പെടുന്നത്. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.നൂറ്റിയിരുപതോളം  വീടുകളുള്ള ഹൗസിംഗ്  എസ്റ്റേറ്റിലെ താമസക്കരൊക്കെ   ഗാർഡ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

ഏതാനം കത്തുകളും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം നടത്തപ്പെട്ടു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയെ കൃത്യമായ മരണകാരണം വ്യക്തമാവുകയുള്ളു.എന്ന സൂചനയാണ് ഗാര്‍ഡ നല്‍കുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More