head1
head3

സമരഭീഷണി ഫലം കണ്ടു ,ബ്രിട്ടനിലെ നഴ്സുമാരുടെ ശമ്പളം മൂന്നു ശതമാനം വര്‍ധിപ്പിച്ചു

ലണ്ടന്‍ : എന്‍ .എച്ച്. എസ് നഴ്സുമാരുടെ സമരഭീഷണിയ്ക്ക് മുന്നില്‍ ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുട്ടുകുത്തി. എന്‍.എച്ച്.എസ് സ്റ്റാഫിന് മൂന്ന് ശതമാനം ശമ്പള വര്‍ദ്ധനവ് അനുവദിച്ച് സര്‍ക്കാര്‍ തീരുമാനമായി.ശമ്പള വര്‍ധന ഈ ആഴ്ച തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ശതമാനം വര്‍ധന പരക്കെ അസംതൃപ്തി ഉയര്‍ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം വന്നത്.കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്നവരെ അപമാനിക്കുന്ന ഓഫറാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.ഇന്ന് ഇതുസംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ചില്‍,ഒരു ശതമാനം വര്‍ധന പ്രഖ്യാപിക്കവെ അന്നത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് എന്‍എച്ച്എസ് ജീവനക്കാരെ പ്രകോപിപ്പിച്ചിരുന്നു. ഫ്രണ്ട് ലൈന്‍ സ്റ്റാഫുകള്‍ക്ക് ഒരു ശതമാനം ശമ്പളം കൂട്ടുന്നത് വലിയ കാര്യമാണെന്നും താനല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ കമന്റ്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആരോഗ്യരംഗത്ത് ആശങ്കയൊഴിയുന്നില്ല

എന്നാലും, ‘സംഘര്‍ഷഭരിതമായ’ ബ്രിട്ടന്റെ ആരോഗ്യരംഗത്ത് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം ശാന്തത കൈവരുത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം ശസ്ത്രക്രിയാ വിദഗ്ധരും മുതിര്‍ന്ന ഡോക്ടര്‍മാരും ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്കുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്.വാര്‍ഷിക ശമ്പളത്തില്‍ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും വര്‍ധനവാണ് ഇവരുടെ ആവശ്യം.റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് 12.5 ശതമാനം വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈആവശ്യങ്ങളോട് ഇനിയും ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ നഴ്സുമാര്‍ ബ്രിട്ടനേക്കാള്‍ അയര്‍ലണ്ട് തിരഞ്ഞെടുക്കാനായുള്ള പ്രധാന കാരണം ബ്രിട്ടണിലെ കുറഞ്ഞ ശമ്പളഘടനയാണെന്നും പറയപ്പെടുന്നു.റോയല്‍ കോളജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെടുന്ന പുതിയ ശമ്പള ഘടന നടപ്പാക്കിയാല്‍ ബ്രിട്ടനോട് ഇന്ത്യന്‍ നഴ്‌സുമാര്‍ക്കുള്ള ഇഷ്ടക്കുറവ് മാറുമെന്നാണ് വിവിധ റിക്രൂട്ട് കമ്പനികളും കരുതുന്നത്.

ചികില്‍സയ്ക്കായി കാത്തിരിക്കുന്നത് ആയിരങ്ങള്‍

സര്‍ക്കാരിനെ വന്‍സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഡോക്ടര്‍മാരുടെ ഈ നീക്കമെന്നാണ് കരുതുന്നത്.പതിവ് പരിചരണത്തിനായി 5.12 മില്യണ്‍ ആളുകള്‍ ഇംഗ്ലണ്ടില്‍ വെയിറ്റിംഗ് ലിസ്റ്റിലാണ്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇവരില്‍ 65,000 പേര്‍ ഒന്നര വര്‍ഷമായി കാത്തിരിക്കുന്നവരാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More