ഡബ്ലിന്‍: ഏജന്‍സി നഴ്സുമാരെ നിയോഗിക്കുന്ന അയര്‍ലണ്ടിലെ ഏറ്റവും വലിയ കമ്പനിയായ ‘നഴ്സ് ഓണ്‍ കോള്‍ ‘ എച്ച്എസ്ഇയുടെ കോവിഡ് -19 വാക്സിനുകള്‍ സാധാരണ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സഹായിക്കുന്നതിനായി 1,000 നഴ്സുമാരെ നിയമിക്കുന്നു.
ആഴ്ചയില്‍ രണ്ട് 12 മണിക്കൂര്‍ ഷിഫ്റ്റെങ്കിലും ജോലി ചെയ്യാന്‍ കഴിയുന്നവരെ തേടി നഴ്സ് ഓണ്‍ കോള്‍ അതിന്റെ ഡാറ്റാബേസിലെ എല്ലാ നഴ്സുമാര്‍ക്കും ഇമെയിലുകള്‍ അയച്ചുകഴിഞ്ഞിട്ടുണ്ട്.കോവിഡ് -19 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രൊജക്ടില്‍ ആയിരം പേരെ റിക്രൂട്ട് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കോര്‍ക്ക്, ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ്, സ്ലൈഗോ,ഗാല്‍വേ, ലിമെറിക്ക് എന്നിവിടങ്ങളിലെ എട്ട് പ്രധാന വാക്സിനേഷന് ഹബുകളിലും സിറ്റി വെസ്റ്റ് പോലുള്ള ഹോട്ടലുകളിലും, വലിയ ആശുപത്രികളിലുംവാക്സിനേഷന് നല്കുന്നതിനായിനഴ്സിംഗ് സ്റ്റാഫിനെ നിയമിക്കുന്നുണ്ട്. നഴ്സ് ഓണ്‍ കോളില്‍ നിന്നാണ് ഇവരെ കണ്ടെത്തുക.
ക്ലോണ്മല്, ട്രേലി , ബാന്‍ട്രി, നീന , എന്നിസ്, ലോംഗ്ഫോര്‍ഡ്, മുള്ളിങ്കര്‍ എന്നി സ്ഥലങ്ങളില്‍ മൈനര്‍ ഹബുകള്‍.ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. വാക്സിനേഷന് ഹബുകള്‍ ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി.
FOR MORE INFORMATION : https://www.nurseoncall.ie/
ഐറിഷ് മലയാളി ന്യൂസ്
- Advertisement -
Comments are closed.