head1
head3

300 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി നുവാ ഹെല്‍ത്ത് കെയര്‍

ഡബ്ലിന്‍ : ബൗദ്ധിക വൈകല്യം സംഭവിച്ചവര്‍ക്കും മറ്റും മാനസികാരോഗ്യ സേവനം നല്‍കുന്ന സ്ഥാപനമായ നുവാ ഹെല്‍ത്ത് കെയര്‍ 300 പേര്‍ക്ക് പുതിയ തൊഴിലവസരങ്ങളൊരുക്കുന്നു. സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാര്‍പ്പിടം, ജീവിത പിന്തുണ, ഡേ ആന്റ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് സേവനങ്ങള്‍ എന്നിവയാണ് സ്ഥാപനം നല്‍കുന്നത്. ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്.

ദേശവ്യാപകമായി 1800 -ലധികം ആളുകളാണ് നുവാ ഹെല്‍ത്ത് കെയറില്‍ ജോലി ചെയ്യുന്നത്. എഡ്യൂക്കേറ്റ് ടു എംപ്ലോയി പ്രോഗ്രാമിന്റെ ഭാഗമായി കെയര്‍ സപ്പോര്‍ട്ട് വിഭാഗത്തിലായിരിക്കും പുതിയ നിയമനങ്ങള്‍. ആരോഗ്യ മേഖലയില്‍ മുമ്പ് ജോലി ചെയ്തിട്ടില്ലാത്ത പുതിയ ജീവനക്കാര്‍ക്ക് അധിക പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്നതിനുള്ള സംരംഭമാണിത്.

ആരോഗ്യ പരിപാലന വ്യവസായം അവിശ്വസനീയമാംവിധം പ്രതീക്ഷ നല്‍കുന്നതാണ്. ആശ്രയിക്കുന്ന ആളുകളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഞങ്ങളുടെ ടീമിന്റെ ശ്രദ്ധയെന്ന് നുവ ഹെല്‍ത്ത് കെയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെയ്ന്‍ കെന്നി പറഞ്ഞു. ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഷെയ്ന്‍ കെന്നി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.