head3
head1

നോര്‍ത്ത് ഡബ്ലിനിലെ ഫിംഗ്ലസില്‍ 43 ഹെക്റ്റര്‍ സ്ഥലം ഭവനാവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തീരുമാനം

ഡബ്ലിന്‍ : നോര്‍ത്ത് ഡബ്ലിനിലെ ഫിംഗ്ലസില്‍ 43 ഹെക്റ്റര്‍ സ്ഥലം ഭവനാവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തീരുമാനം. ഭൂമി പുനര്‍വിന്യാസം നടത്തുന്നതിലൂടെ ബിസിനസുകള്‍ക്കും റീടെയ്ലുകള്‍ക്കുമൊപ്പം 2200 ഓളം പുതിയ വീടുകള്‍ കൂടി ഇവിടെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതനുസരിച്ച് ഭൂമി റീസോണ്‍ ചെയ്യുന്നതിനാണ് കൗണ്‍സില്‍ അനുകൂലമായി വോട്ടു ചെയ്തത്.

വിവിധ കമ്പനികളുടെ കൂട്ടായ്മയാണ് ഈ സൈറ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് പിന്നിലുള്ളത്. ചില പ്രാദേശിക കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ നിര്‍ദ്ദേശം പാസാക്കിയത്.

വേണ്ടത്ര ഗവേഷണങ്ങള്‍ നടന്നിട്ടില്ലെന്ന് കരുതുന്നതിനാലാണ് ഇതിനെതിരെ വോട്ട് ചെയ്യുന്നതെന്ന് ഫിന ഫാള്‍ കൗണ്‍സിലര്‍ കീത്ത് കൊനോലി പറഞ്ഞു.2022 മുതല്‍ 2028 വരെയുള്ള നഗരത്തിനായുള്ള ദേശീയ വികസന പദ്ധതി അടുത്ത കുറച്ച് മാസങ്ങളില്‍ തീരുമാനിക്കാനിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാല്‍ ഫിംഗ്ലസ് വില്ലേജിന് സമീപം 2,200 പുതിയ വീടുകളടക്കമുള്ള വന്‍ പദ്ധതി വില്ലേജിനും,ഡബ്ലിന്‍ നഗരത്തിനും പുതുജീവന്‍ നല്‍കുന്ന ഒന്നാണെന്ന് മറ്റൊരു കൗണ്‍സിലറായ നോളെന്‍ റെയ്ലി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More