അയര്‍ലണ്ടില്‍ നഴ്സിംഗ് ജോലി തേടി ഡിസിഷന്‍ ലെറ്റര്‍ വാങ്ങി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്
ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലിചെയ്യാനുള്ള തയ്യാറെടുപ്പോടെ കഴിഞ്ഞ വര്‍ഷം മാത്രം ഡിസിഷന്‍ ലെറ്റര്‍ ,വാങ്ങിയവരുടെ എണ്ണം പതിനായിരത്തിലധികം പേരെന്ന് എന്‍ എം ബി ഐ.
അയര്‍ലണ്ടിലെ നഴ്സിംഗ് രജിസ്ട്രേഷന്‍ അതോറിറ്റിയായ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 2022 ജൂണ്‍ 1 മുതല്‍ 2023 മെയ് 31 വരെയുള്ള ഒരു വര്‍ഷക്കാലത്തിനുള്ളില്‍ മാത്രം , NMBI 10,679 പേര്‍ക്കാണ് ഡിസിഷന്‍ ലെറ്റര്‍ നല്‍കിയിട്ടുള്ളത്.അയര്‍ലണ്ടില്‍ ജോലി ചെയ്യണമെങ്കില്‍ വിദേശ നഴ്സുമാര്‍ക്ക് എന്‍ എം ബി ഐയില്‍ നിന്നും ഡിസിഷന്‍ ലെറ്റര്‍ ലഭിക്കേണ്ടതുണ്ട്.
ആകര്‍ഷകമായ സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങളും,താരതമ്യേനെ കൂടിയ ശമ്പള നിരക്കുമാണ് നഴ്സുമാരുടെ ഇഷ്ടകേന്ദ്രമായി
ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ , അയര്‍ലണ്ടിനെ തിരഞ്ഞെടുക്കാന്‍ കാരണം. എങ്കിലും,ഇതിനകം ഡിസിഷന്‍ ലെറ്റര്‍ ലഭിച്ച നഴ്സുമാര്‍ക്ക് പോലും അയര്‍ലണ്ടില്‍ ഒരു ജോലി ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.
അയര്‍ലണ്ടില്‍ നിലവില്‍ 79,489 നഴ്സുമാരും മിഡ്വൈഫുമാരും ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് എന്‍ എം ബി ഐയുടെ സ്റ്റേറ്റ് ഓഫ് ദ രജിസ്റ്റര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം ഇത് 75,871 ആയിരുന്നു.ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 5% വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും ഇന്ത്യ അടക്കമുള്ള EU ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ റിപ്പോര്‍ട്ടിന്റെ കാലയളവില്‍,
അയര്‍ലണ്ടില്‍ യോഗ്യത നേടിയ 1,584 പുതിയ നഴ്സുമാര്‍ മാത്രമാണ് എന്‍ എം ബി ഐ രജിസ്ട്രേഷന്‍ എടുത്തത്.
കഴിഞ്ഞ ഒരുവര്‍ഷം മാത്രം EU-ന് പുറത്ത് രജിസ്ട്രേഷന്‍ നേടിയവരുടെ എണ്ണം 4,542 ആണ്. പുതുതായി എത്തിയ വിദേശ നഴ്സുമാരുടെ എണ്ണത്തില്‍ 50% വര്‍ധനവുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള 3,272 പേരും , ഫിലിപ്പീന്‍സില്‍ നിന്നുള്ള 560 പേരുമാണ് പുതുതായി രജിസ്ട്രേഷന്‍ നേടി അയര്‍ലണ്ടില്‍ ജോലിയ്ക്കെത്തിയത്. മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള 131 പേര്‍ മാത്രമാണ് അയര്‍ലണ്ടില്‍ രജിസ്ട്രേഷന്‍ നേടിയത്.
യുണൈറ്റഡ് കിംഗ്ഡം (232), സിംബാബ്വെ (169) എന്നി രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരുടെ എണ്ണത്തിലും മുന്‍വര്‍ഷത്തേക്കാളും കുറവാണ് രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.