head1
head3

അഭിമാനിക്കാം,മലയാളിയായ സോമി തോമസ് എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക്

ഡബ്ലിന്‍: ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പരമോന്നത നഴ്സിംഗ് അതോറിറ്റിയായ എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡ് ഇലക്ഷനിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ സോമി തോമസിന് വിജയം.ഇന്നലെ സമാപിച്ച വോട്ടെടുപ്പില്‍ മികച്ച വിജയമാണ് പാലാ സ്വദേശിയായ സോമി തോമസ് കരസ്ഥമാക്കിയത്.

ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്റെ സജീവ അംഗമായ സോമിയ്ക്ക് ,ഐ എന്‍ എം ഓ യുടെ പിന്തുണയും ഉണ്ടായിരുന്നു.ഈ വര്‍ഷത്തെ ഐ എന്‍ എം ഒ വാര്‍ഷിക ഡെലിഗേറ്റ് കോണ്‍ഫറന്‍സിന്റെ സംഘാടക സമിതിയംഗമായിരുന്നു.മൈഗ്രന്റ് നഴ്‌സസ് അയര്‍ലന്‍ഡിന്റെ (എം എന്‍ ഐ) സജീവ പ്രവര്‍ത്തകയുമാണ് സോമി. നഴ്സിംഗ് മേഖലയിലെ സംഘടനകളുടെ പിന്തുണ സോമിയ്ക്ക് കരുത്തായി.ഡബ്ലിന്‍ ബോണ്‍ സെക്കേഴ്‌സ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ് സോമിയിപ്പോള്‍.

ഇന്ത്യന്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നി്ന്നും ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറിയില്‍ ഡിപ്ലോമയുള്ള സോമി ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്സ് പ്രൈവറ്റ് ഹോസ്പിറ്റല്‍, ഡബ്ലിന്‍ ബ്യൂമോണ്ട് ഹോസ്പിറ്റല്‍ , കേരളത്തിലെ നെഫ്രോളജി & മെഡിക്കല്‍ ഐ സി യു, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നഴ്‌സ് മാനേജര്‍, സ്റ്റാഫ് നഴ്‌സ് എന്നീ റോളുകളില്‍ ജോലി ചെയ്തു.

ഡബ്ലിന്‍ ആര്‍ സി എസ് ഐയില്‍ നിന്നും ബി എസ് സി നഴ്സിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍, ക്ലിനിക്കല്‍ ലീഡര്‍ഷിപ്പില്‍ പ്രൊഫഷണല്‍ ഡിപ്ലോമ,റെസ്പിറേറ്ററി നഴ്‌സിംഗില്‍ ബിരുദാനന്തര ഡിപ്ലോമ,എം എസ്.സി. റെസ്പിറേറ്ററി നഴ്‌സിംഗ് എന്നിവ നേടി.ഫൗണ്ടേഷന്‍സ് ഇന്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ്് (യു സി ഡി, ഡബ്ലിന്‍) കോഴ്സും സ്വന്തമാക്കി.

സോമി തോമസ് തിരഞ്ഞെടുക്കപ്പെട്ടതോടെ ,ഐറിഷ് നഴ്‌സിംഗ് ബോർഡ് ഭരണസമിതിയിലെ ഇന്ത്യക്കാരുടെ പങ്കാളിത്വം കുറയാതെ തുടരും. നിലവിൽ ഡയറക്ടർ ബോർഡ് അംഗമായ ഷാൽബിൻ ജോസഫിന്റെ അംഗത്വ കാലാവധി ജനുവരിയിൽ അവസാനിക്കുന്ന ഒഴിവിലേക്കാണ് സോമി തോമസിനെ നിയോഗിക്കുക.  മിട്ടു ഷിബു  ആലുങ്കലാണ് നിലവിലുള്ള മറ്റൊരു ഡയറക്ടർ ബോർഡംഗം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!