ഡബ്ലിന്‍ : ഡബ്ലിന്‍ മലയാളികളുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്ച്ച കാബിന്റീലി കമ്മ്യുണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെടും.
മലയാളീസ് ഇന്‍ സൗത്ത് ഡബ്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളോട് അനുബന്ധിച്ച് വര്‍ണ്ണാഭമായ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ച്ച വൈകിട്ട് 5 മുതല്‍ രാത്രി 10 മണി വരെ നീണ്ടുനില്‍ക്കുന്ന ന്യൂ ഇയര്‍ കള്‍ച്ചറല്‍ ഫെസ്റ്റില്‍ നൃത്യനൃത്തങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍,ഡബ്ലിൻ സിംഫണി ഓർക്കസ്ട്ര ഒരുക്കുന്ന മ്യൂസിക്ക് ബാന്‍ഡ്, ഡി ജെ ശരത്ത് അവതരിപ്പിക്കുന്ന ഡി ജെ, എന്നിവ അരങ്ങേറും.
ത്രീ കോഴ്‌സ് ന്യൂ ഇയര്‍ ഡിന്നറും ഒരുക്കിയിട്ടുണ്ട്.
എന്‍ 11 ന് സമീപമുള്ള കാബിന്റീലി കമ്മ്യുണിറ്റി ഹാളില്‍ നടത്തപ്പെടുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. https://socialspaceire.ie/programmes/christmas-new-year/
ഇന്ന് ( ബുധന്‍, ജനുവരി 1) ചെയ്യുന്നവര്‍ക്ക് ഏര്‍ളി ബേര്‍ഡ് (Early Bird ) ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് സംഘാടക സമിതി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.