head1
head3

അയര്‍ലണ്ട് ,ഇന്ത്യക്കാരെ കാത്തിരിക്കുന്നു, 70 ശതമാനം പുതിയ വര്‍ക്ക് പെര്‍മിറ്റുകളും ഇന്ത്യക്കാര്‍ക്ക് !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പതിനായിരക്കണക്കിന് നോണ്‍ ഇ യൂ തൊഴിലാളികള്‍ക്ക് ഈ വര്‍ഷവും തൊഴില്‍ അവസരങ്ങള്‍ നല്‍കേണ്ടിവരുമെന്ന വ്യക്തമാക്കി ഐറിഷ് സര്‍ക്കാരും.യൂറോപ്പിന് പുറത്തുനിന്നുള്ള ഒരു ലക്ഷത്തോളം പേര്‍ക്ക് ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ പുതുതായി അയര്‍ലണ്ട് ,ജോലി നല്‍കുമെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.”ആഗോളതലത്തില്‍, തൊഴില്‍ നഷ്ടത്തെക്കുറിച്ചാണ് പൊതുവെ കേള്‍ക്കുന്നതെങ്കില്‍ അതിന് വിപരീതമായ തോതില്‍ വളര്‍ച്ച നല്‍കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്.

ഐ ടി,ധനകാര്യം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ കുതിപ്പ് തുടരുന്ന അയര്‍ലണ്ടിലെ സ്റ്റാര്‍ട്ടപ്പുകള്‍ വന്‍തോതിലുള്ള വളര്‍ച്ചാ നിരക്കാണ് നേടിയിരിക്കുന്നത്..എന്നാല്‍ വിദഗ്ധ തൊഴിലാളികളുടെ അഭാവം അടുത്ത വര്‍ഷങ്ങളിലെ വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് അയര്‍ലന്‍ഡിന് (എഫ്എസ്ഐ) വേണ്ടി ഗവേഷകരായ അമരാക്ക് നടത്തിയ സര്‍വേ പ്രകാരം, സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത് ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു, 86 ശതമാനം കമ്പനികളും വിറ്റുവരവില്‍ ഗണ്യമായ വളര്‍ച്ച പ്രവചിച്ചു.ഫിന്‍ടെക് സ്ഥാപനങ്ങളില്‍ മാത്രം 5,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അടിയന്തരമായി വേണ്ടതുണ്ട്.

10 പ്രധാന വ്യവസായ മേഖലകളില്‍ മാത്രം 100,000 പേരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ജീവനക്കാരുടെ ദൗര്‍ലഭ്യം സര്‍വ്വസീമകളും കടന്നിരിക്കുകയാണ്.ജീവനക്കാരുടെ കുറവ് പൊതുമേഖല ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.തൊഴിലില്ലായ്മ സമ്പൂര്‍ണ്ണമായി തുടച്ചു മാറ്റപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇനി വിദേശ തൊഴിലാളികള്‍ മാത്രമാണ് ആശ്രയം.പ്രധാനമന്ത്രി പറഞ്ഞു.

മൂന്നിലൊന്നും ഇന്ത്യക്കാര്‍ തന്നെ

അയര്‍ലണ്ടില്‍ പുതുതായി വര്‍ക്ക് പെര്‍മിറ്റ് നേടുന്നവരില്‍ മൂന്നിലൊന്നും ഇന്ത്യക്കാര്‍ തന്നെയാണ്.2023 ന്റെ ആദ്യത്തെ 8 മാസങ്ങളിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ആകെ 20873 വര്‍ക്ക് പെര്‍മിറ്റുകളാണ് അയര്‍ലണ്ടില്‍ പുതുതായി അനുവദിച്ചത്.ഇതില്‍ 7729 വര്‍ക്ക് പെര്‍മിറ്റുകളും നേടിയത് ഇന്ത്യയില്‍ നിന്നുള്ളവരാണ്.

1824 ബ്രസീലുകാര്‍ക്കും, 1768 ഫിലിപ്പിനോകള്‍ക്കും,1050 പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കും ഈ വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് പുതുതായി ലഭിച്ചു.

ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ മാത്രം 6830 വര്‍ക്ക് പെര്‍മിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍,3203 പേര്‍ക്ക് ഐ ടി കമ്യുണിക്കേഷന്‍ മേഖലയിലും ,1561 പേര്‍ക്ക് ധനകാര്യ മേഖലയിലും വിസ ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ആകെ 48000 വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചപ്പോള്‍ 25000 ത്തിലധികവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. അയര്‍ലണ്ടില്‍ തൊഴില്‍ വൈദഗ്ദ്യം കൂടുതല്‍ ആവശ്യമുള്ള ജോലികള്‍ക്ക് ,കൂടുതല്‍ പരിജ്ഞാനമുള്ളവരെ ഇന്ത്യയില്‍ നിന്നാണ് ലഭ്യമാവുന്നതെന്നത് ഇന്ത്യയെ റിക്രൂട്ടമെന്റുകാര്‍ക്ക് കൂടുതല്‍ പ്രയപ്പെട്ട രാജ്യമാക്കുന്നുവെന്നത് ,അടുത്ത വര്‍ഷങ്ങളിലും ഇന്ത്യന്‍ തൊഴിലാളികള്‍ ഇവിടെ വര്‍ദ്ധിക്കുമെന്നതിന് കാരണവുമാകുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.