ഗോള്‍വേ :ഐറിഷ് റയില്‍ ഇന്ന് മുതല്‍ പുതിയ ടൈം ടേബിള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തുടനീളമുള്ള റെയില്‍വേ റൂട്ടുകളില്‍ അധിക സേവനങ്ങള്‍ /സര്‍വീസുകള്‍
അവതരിപ്പിക്കുന്നതിന്റെ ഭാഗമാണിത്. അടുത്ത യാത്രകള്‍ക്ക് മുമ്പ് ട്രെയില്‍ പുറപ്പെടുന്ന സമയം പരിശോധിക്കാന്‍ ഉപഭോക്താക്കളെ റയില്‍വേ ഉപദേശിച്ചു.
ഗോള്‍വേ ,വാട്ടര്‍ഫോര്‍ഡ് ,കോബ്,മിഡില്‍ട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അധിക സേവനങ്ങള്‍ പുതിയ ടൈംടേബിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഗോള്‍വേയിലേക്കും വാട്ടര്‍ഫോര്‍ഡിലേക്കും കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നുമുണ്ട്
ഡബ്ലിന്‍/ബെല്‍ഫാസ്റ്റ് റൂട്ടില്‍ ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള സര്‍വീസ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്നുണ്ട്. കോര്‍ക്ക് കമ്മ്യൂട്ടര്‍ നെറ്റ്വര്‍ക്കിലെ അധിക വാരാന്ത്യ ട്രെയിനുകളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.
DART, കമ്മ്യൂട്ടര്‍ ട്രെയിനുകളുടെ സമയവും ഇന്ന് തിങ്കളാഴ്ച മുതല്‍ മാറും. പടിഞ്ഞാറന്‍ ഡബ്ലിനിലെ യാത്രക്കാര്‍ ദീര്‍ഘകാലമായി കാത്തിരുന്ന കിഷോജ് സ്റ്റേഷനും ഇന്ന് തുറക്കും.
സമയ മാറ്റങ്ങളുടെയും പുതിയ സേവനങ്ങളുടെയും വിശദാംശങ്ങള്‍ക്ക്, Iarnród Éireann-ന്റെ വെബ്‌സൈറ്റ് https://www.irishrail.ie/en-ie/news/New-Timetable-2024 കാണുക.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.