വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി കോഴ്സ് തീരും മുമ്പ് ടെറിറ്ററി പ്രോഗ്രാമുകളില്‍ ചേരാം
പുതിയ നഴ്‌സിംഗ്, സയന്‍സ് വിദ്യാഭ്യസ പരിപാടികള്‍ ഈ അധ്യയന വര്‍ഷം മുതല്‍
ഡബ്ലിന്‍ : രാജ്യത്ത് പരീക്ഷിച്ച് വിജയമെന്ന് കണ്ട നഴ്‌സിംഗ്, സയന്‍സ്,ബിസിനസ് വിദ്യാഭ്യാസ പ്രോഗ്രാം സെപ്തംബര്‍ മുതല്‍ സര്‍ക്കാര്‍ രാജ്യ വ്യാപകമായി നടപ്പാക്കുന്നു.ഈ അധ്യയന വര്‍ഷം മുതല്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍സ് ഓഫീസ് പോയിന്റ് സിസ്റ്റത്തിന് പുറമേയുള്ള പുതിയ ഡിഗ്രി പ്രോഗ്രാമുകളുടെ എണ്ണം ഇതോടെ ഇരട്ടിയിലേറെ വര്‍ധിക്കും.കഴിഞ്ഞ വര്‍ഷം ആരംഭിച്ച പൈലറ്റ് പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് പ്രോഗ്രാം നടപ്പാക്കുന്നത്.തുടര്‍ വിദ്യാഭ്യാസം, പരിശീലനം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷന്‍ എന്നിവയെ കോര്‍ത്തിണക്കുന്നതാണ് പുതിയ പ്രോഗ്രാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡിഗ്രി കോഴ്സ് തീരും മുമ്പ് ടെറിറ്ററി പ്രോഗ്രാമുകളില്‍ ചേരാം
പുതിയ പ്രോഗ്രാമനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് അവരുടെ അംഗീകൃത ബിരുദ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഫര്‍ദര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളില്‍ ടെറിറ്ററി പ്രോഗ്രാമുകളില്‍ ചേരാം.18മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്ക് ദേശീയതയോ ലിംഗ വിവേചനമോ പരിഗണിക്കാതെ ഈ പ്രോഗ്രാമുകളില്‍ പഠിക്കാം.
പ്രോഗ്രാമില്‍ ചേരുന്ന ടെറിറ്ററി വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസോ സ്റ്റുഡന്റ്സ് കോണ്‍ട്രിബ്യൂഷന്‍ ഫീസോ നല്‍കേണ്ടതില്ല.സ്റ്റുഡന്റ്സ് കോണ്‍ട്രിബ്യൂഷന്‍ ഉണ്ടാകും.യോഗ്യരായവര്‍ക്ക് സ്റ്റുഡന്റ് ഗ്രാന്റും ലഭിക്കും.
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ട്രയിനിംഗ് ബോര്‍ഡുകളിലും ടെക്നിക്കല്‍ യൂണിവേഴ്സിറ്റികളിലും ഈ പ്രോഗ്രാം നടപ്പാക്കും.നഴ്‌സിംഗ്, സൈക്യാട്രിക് നഴ്‌സിംഗ് പ്രോഗ്രാമുകള്‍ മറ്റ് രണ്ട് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്ക്, യൂണിവേഴ്സിറ്റി ഓഫ് ഗോള്‍വേ, നാഷണല്‍ കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, മേരി ഇമ്മാക്കുലേറ്റ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക് എന്നിവിടങ്ങളിലും 2025 സെപ്തംബറില്‍ പ്രോഗ്രാമുകളുണ്ടാകും.
ടെറിറ്ററി പ്രോഗ്രാം വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് മന്ത്രി
ഒരു വിദ്യാര്‍ഥി നേടുന്ന പോയിന്റുകള്‍ അവരുടെ കരിയര്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാനാണ് ടെറിറ്ററി പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.ആവശ്യമായ പോയിന്റുകള്‍ ലഭിക്കാത്തതിനാല്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടാന്‍ വിദേശത്തേക്ക് പോകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.അതൊഴിവാക്കാനുള്ള ഓപ്ഷനുകള്‍ നമ്മുടെ രാജ്യത്തു തന്നെ ലഭ്യമാക്കാനാണ് ഈ പരിപാടി നടപ്പാക്കുന്നത്.വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥയ്ക്കും ഈ പ്രോഗ്രാമുകള്‍ പ്രയോജനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.