head1
head3

അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ പുതിയ ക്രമീകരണങ്ങള്‍..

ഡബ്ലിന്‍ : യാത്രകള്‍ സുഗമമാക്കുന്നതിന് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ വന്നതോടെ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള മാനദണ്ഡങ്ങളിലും അയര്‍ലണ്ട് ഇളവുവരുത്തി. എന്നിരുന്നാലും ചില നിയമങ്ങള്‍ പഴയതുപോലെ തുടരുകയാണ്. രാജ്യത്തെത്തുന്നവര്‍ നിര്‍ബന്ധമായും പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്ന വ്യവസ്ഥയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല . ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് കുറ്റകരമാണ്.

യൂറോപ്യന്‍ യൂണിയന്‍, ഐസ്ലാന്റ്, ലിച്ചെന്‍സ്റ്റൈന്‍, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്ക് പൂര്‍ണ്ണമായി വാക്സിനേഷന്‍ ലഭിച്ചതിന്റെയോ കഴിഞ്ഞ 180 ദിവസത്തിനുള്ളില്‍ കോവിഡില്‍ നിന്ന് മുക്തി നേടിയതിന്റെയോ തെളിവുണ്ടെങ്കില്‍ ക്വാറന്റൈയ്ന്‍ ആവശ്യമില്ലെന്നതാണ് വലിയ മാറ്റം.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യാത്രികനാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് (പിസിആര്‍) സര്‍ട്ടിഫിക്കറ്റ് മതിയാകും.

യുകെ , യുഎസ് യാത്രികര്‍

യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് വാക്സിനേഷന്റെയോ കോവിഡ് -19ല്‍ നിന്ന് സുഖംപ്രാപിച്ചതിന്റെയോ തെളിവുണ്ടെങ്കില്‍ ക്വാറന്റൈയ്ന്‍ ആവശ്യമില്ല. ഇവ രണ്ടുമില്ലെങ്കില്‍ നെഗറ്റീവ് പിസിആര്‍ ടെസ്റ്റും 14 ദിവസത്തെ സെല്‍ഫ് ക്വാറന്റൈയ്നും വേണ്ടിവരും. അഞ്ചാം ദിവസംകോവിഡ് നെഗറ്റീവ് ആയാല്‍, ക്വാറന്റൈയ്ന്‍ ഉപേക്ഷിക്കാം

കുട്ടികളും യാത്രയും

യാത്രക്കാരായ 12 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്റെയോ രോഗമുക്തിയുടെയോ തെളിവുകള്‍ ആവശ്യമാണ്. ഇവയില്ലെങ്കില്‍ മൂന്ന് ദിവസത്തിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (പിസിആര്‍) നിര്‍ബന്ധമാണ്.ഡിസിസിയുള്ള മുതിര്‍ന്നവരോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ക്വാറന്റൈയ്ന്‍ ആവശ്യമില്ല.എന്നാല്‍ മുതിര്‍ന്നയാള്‍ക്ക് സെല്‍ഫ് ക്വാറന്റൈയ്ന്‍ ആവശ്യമായാല്‍ കുട്ടികള്‍ക്കും ബാധകമാണ്.

നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍

അയര്‍ലണ്ടിലെ റെഡ് ലിസ്റ്റില്‍പ്പെട്ട രണ്ട് ഡസനോളം വരുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ ആവശ്യമാണ്.ഈ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരോ അതിലൂടെ കടന്നുപോയവരോ അയര്‍ലണ്ടിലെത്തിയാല്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈയ്നാണ് വേണ്ടത്. പത്താം ദിവസം പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയാല്‍, ക്വാറന്റൈയ്ന്‍ അവസാനിപ്പിക്കാം.

സഡന്‍ ബ്രേക്ക്

ഡിസിസിയ്ക്കൊപ്പം എമര്‍ജന്‍സി ബ്രേക്ക് സംവിധാനവും ഡിസിസിയ്ക്കൊപ്പം അയര്‍ലണ്ട് വിഭാവനം ചെയ്തിട്ടുണ്ട്.ഏതെങ്കിലുമൊരു രാജ്യത്ത് പെട്ടെന്ന് അണുബാധയുടെ വര്‍ധനവുണ്ടായാല്‍ പെട്ടെന്നുതന്നെ അവിടെ നിന്നുമെത്തുന്ന യാത്രികര്‍ക്ക് ‘സഡന്‍ നിയന്ത്രണം’ ഏര്‍പ്പെടുത്തുന്നതാണ് ഈ ക്രമീകരണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More