head3
head1

അയര്‍ലണ്ടില്‍ ശമ്പള വര്‍ദ്ധനവ് ഒക്ടോബര്‍ മുതല്‍,നിര്‍ദ്ദിഷ്ട പബ്ലിക് സര്‍വീസ് കരാര്‍ പാസാകുമെന്ന് ഉറപ്പായി

ഡബ്ലിന്‍: നിര്‍ദ്ദിഷ്ട പബ്ലിക് സര്‍വീസ് കരാര്‍ ‘ബില്‍ഡിംഗ് മൊമന്റം’ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പായി.നാളെ വരെ വോട്ടിംഗിന് അവസരമുണ്ടെങ്കിലും ഇപ്പോള്‍ തന്നെ പ്രധാന യൂണിയനുകളുടെ പിന്തുണ കരാറിന് ഉറപ്പായി കഴിഞ്ഞു.

അയര്‍ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സര്‍വീസ് യൂണിയനായ  ഫോര്‍സയുടെ വോട്ടെടുപ്പില്‍ ഇതിനകം 96 ശതമാനം പേരും കരാറിന് അനുകൂലമായി വോട്ടു ചെയ്തു

ഇതോടെ രാജ്യത്തെ  നാല് വലിയ യൂണിയനുകളായ  ഫോര്‍സ , സിപ്ടിയു, ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് ഓര്‍ഗനൈസേഷന്‍, ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെയെല്ലാം പിന്തുണ കരാറിന് ലഭിച്ചു കഴിഞ്ഞു.

ഇതിനര്‍ത്ഥം ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയനുകളുടെ പബ്ലിക് സര്‍വീസസ് കമ്മിറ്റി കരാറിനെ അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം നാളെ നടത്തുമെന്നാണ്.

ശമ്പള, വ്യാവസായിക ബന്ധങ്ങളില്‍ തൊഴിലാളി സമൂഹവും, സര്‍ക്കാരും തമ്മില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് സുതാര്യവും,സുദൃഢവുമായ ബന്ധം നിലനിര്‍ത്താനാവുമെന്നത് കോവിഡ് പ്രതിസന്ധി കാലത്ത് സര്‍ക്കാരിന് ഒരു ആശ്വാസമായേക്കും.

350,000 ഓളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വ്യവസ്ഥകളും മെച്ചപ്പെടുത്തുന്ന കരാര്‍ 2022 അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന്  ഫോര്‍സ ജനറല്‍ സെക്രട്ടറി കെവിന്‍ കാലിനന്‍ പറഞ്ഞു.

മൂന്ന് ഐസിടിയു അഫിലിയേറ്റഡ് യൂണിയനുകള്‍ മാത്രമാണ് നിര്‍ദ്ദിഷ്ട കരാര്‍ നിരസിച്ചത്.ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍,അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ് , മെഡിക്കല്‍ ലബോറട്ടറി സയന്റിസ്റ്റ് അസോസിയേഷന്‍,ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ് എന്നിവയാണവ.

ഗാര്‍ഡ, ഡിഫന്‍സ് ഫോഴ്സ് എന്‍ലിസ്റ്റഡ്, ഓഫീസര്‍ ഗ്രേഡുകള്‍, സൈക്കിയാട്രിക് നഴ്സസ് അസോസിയേഷന്‍ എന്നിവ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

‘ബില്‍ഡിംഗ് മൊമന്റം’അംഗീകരിക്കുന്നതോടെ 2021 ഒക്ടോബറില്‍ ഒരു ശതമാനവും,2022 ഒക്ടോബറില്‍ 1 ശതമാനവും,മൊത്തത്തിൽ മറ്റൊരു  ശതമാനവും (ആകെ മൂന്നു ശതമാനം ) ശമ്പള വര്‍ദ്ധനവായി ജീവനക്കാര്‍ക്ക്  ലഭിക്കും.

ഐറിഷ് മലയാളി ന്യൂസ് 
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More