ഡബ്ലിന്‍ : അയര്‍ലണ്ടിലെ രണ്ട് പ്രമുഖ നഗരങ്ങളായ കോര്‍ക്ക്, ലിമെറിക്ക് എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ചുള്ള പുതിയ 80 കിലോമീറ്റര്‍ അതിവേഗ പാതയുടെ രൂപകല്‍പ്പന അന്തിമഘട്ടത്തില്‍.
2025ല്‍ പ്ലാനിംഗ് അനുമതി നേടാനുള്ള ലക്ഷ്യത്തോടെ പദ്ധതിയുടെ അന്തിമ രൂപരേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച ഈ റോഡിന് രണ്ട് ബില്യണ്‍ യൂറോയാണ് ഈ പുതിയ റൂട്ടിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങളെ കൂട്ടിയിണക്കുന്ന ഈ എന്‍/എം മോട്ടോര്‍ വേയില്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുന്നതിനും നാഷണല്‍ റോഡ് ഡിസൈന്‍ ടീം ശുപാര്‍ശ ചെയ്തു.
ചാര്‍ലെവില്ലിലെയും മാലോവിലെയും പ്രധാന ഇന്റര്‍ചേഞ്ചുകളും ആറ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകളും ഒരു ഫ്രെയിറ്റ് ഹബ്ബും കാല്‍നടക്കാര്‍ക്കും സൈക്ലിസ്റ്റുകള്‍ക്കുമായി 100 കിലോമീറ്റര്‍ പ്രത്യേക പാതയുമുള്‍പ്പെട്ടതാണ് നിര്‍ദ്ദിഷ്ട മോട്ടോര്‍ വേ.സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ നടന്നുവരികയാണ്.
ബ്ലാര്‍നിയില്‍ തുടങ്ങി പാട്രിക്‌സ്വെല്ലില്‍ ചേരും
കോര്‍ക്കിലെ ബ്ലാര്‍നിയില്‍ നിലവിലുള്ള ഇരട്ട കാര്യേജ് വേയില്‍ നിന്നാരംഭിച്ച് ലിമെറിക്കിലെ പാട്രിക്‌സ്വെല്ലില്‍ നിലവിലെ എം20 മോട്ടോര്‍വേയില്‍ ചേരും.
1998ലാണ് എന്‍20 മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആദ്യമായി ചര്‍ച്ചയായത്.ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടി കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന പാതയാണ് എന്‍ 20.എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്് പദ്ധതി നിര്‍ത്തിവച്ചു.സര്‍ക്കാരിന്റെ അയര്‍ലണ്ട് 2040 പദ്ധതിയുടെ പ്രധാന ഘടകമാണ് ഈ പ്രോജക്ട്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പറക്കാം
ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ടിന്റെ പിന്തുണയോടെ ലിമെറിക് സിറ്റി- കൗണ്ടി കൗണ്‍സിലുകളുടെ സംയുക്ത നേതൃത്വത്തിലാണ് എന്‍/എം20 പ്രോജക്ട് നടപ്പാക്കുന്നത്.
നിലവിലെ സിംഗിള്‍ കാരിയേജ്വേയേക്കാള്‍ അഞ്ചിരട്ടി സുരക്ഷിതമായിരിക്കും ഈ റൂട്ടെന്നാണ് പ്രോജക്ട് ടീമിന്റെ അവകാശ വാദം.മണിക്കൂറില്‍ 120 കി.മീ. വേഗതയാണ് റോഡില്‍ അനുവദിക്കുക.ഇത് യാത്രാ സമയം ലാഭിക്കാന്‍ അവസരമൊരുക്കും.
ടോള്‍ പിരിവുണ്ടാകും
സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചായിരിക്കും ടോള്‍ നിശ്ചയിക്കുക.ബസുകള്‍, ട്രെയിനുകള്‍, ബൈക്കുകള്‍ ,ഷെയറിംഗ് കാറുകള്‍ തുടങ്ങിയ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മോട്ടോര്‍വേയുടെ അറ്റകുറ്റപ്പണികള്‍ക്ക് ധനസഹായം നല്‍കുന്നതിനുമാണ് ടോള്‍ പിരിക്കുന്നതെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജെറി ഹോവാര്‍ഡ് പറഞ്ഞു.
വഴിനീളെ ഹബ്ബുകള്‍ …
കോര്‍ക്കിലെ റാത്ത്ഡഫ്, മൗര്‍നെബെ, ബ്യൂട്ടെവന്റ്, ചാര്‍ലെവില്‍, ലിമെറിക്കിലെ ബ്യൂറി ആന്‍ഡ് ക്രോം എന്നിവിടങ്ങളില്‍ പാര്‍ക്ക് ആന്റ് ഷെയര്‍/റൈഡ് സൗകര്യങ്ങളോടെ ആറ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍ പുതിയ പ്രോജക്ടിലുണ്ടാകും.
മാലോയിലായിരിക്കും ഫ്രെയിറ്റ് ഹബ്.എല്ലാ വിഭാഗം ഡ്രൈവര്‍മാര്‍ക്കും വിശ്രമ-വിനോദ സൗകര്യങ്ങള്‍, ഇ വി ചാര്‍ജിംഗ് എന്നിവയെല്ലാം മാലോവിലെ ഹബ്ബിലുണ്ടാകും
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.