head1
head3

കോവിഡിന്റെ കറുത്ത കാലത്തെ അതിജീവിയ്ക്കുകയാണ്  അയര്‍ലണ്ട്…. എങ്കിലും  കരുതല്‍ കൈവിടേണ്ട

അതിജീവനത്തിന്റെ സൂചകങ്ങള്‍ സ്ഥിരീകരിച്ച് എച്ച.എസ്.ഇ

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയുടെ കറുത്ത കാലത്തെ അയര്‍ലണ്ട് അതിജീവിയ്ക്കുകയാണെന്ന സൂചനകള്‍ പല കോണുകളില്‍ നിന്നും പുറത്തുവരികയാണ്. രോഗബാധിതരുടെ എണ്ണം വളരെ കുറഞ്ഞു, മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല, ഔട്ടബ്രേക്കുകളുടെ എണ്ണം കുറയുന്നു. രോഗബാധയുടെ തോത് ഇടിയുന്നു… തുടങ്ങി നല്ല നല്ല സൂചകങ്ങളാണ് ലഭിക്കുന്നത്.

വളരെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ നിന്നും അയര്‍ലണ്ട് പുറത്തുവരികയാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകളാണ് എച്ച.എസ്.ഇ സിഇഒ പോള്‍ റീഡ്   ഒയ്‌റിച്ചാസ് ഹെല്‍ത്ത് കമ്മിറ്റിയെ അറിയിച്ചത്.എന്നിരുന്നാലും പൂര്‍ണ്ണമായും നമ്മള്‍ സുരക്ഷിതഘട്ടത്തിലെത്തിയിട്ടില്ലെന്നും ഇദ്ദേഹം ഏവരെയും ഓര്‍മ്മിപ്പിക്കുന്നു.എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും, വരും ആഴ്ചകളിലും പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടര്‍ന്ന്   സർക്കാരിനൊപ്പം കൂടെയുണ്ടാകണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.

വൈറസിന്റെ പ്രധാന സൂചകങ്ങളെല്ലാം ഇപ്പോള്‍ താഴേക്ക് വന്നിട്ടുണ്ട്.എങ്കിലും കോവിഡ് 19 ന്റെ പുതിയ വകഭേദങ്ങളുടെ ആഘാതത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.ഇന്നലെ കോവിഡ് -19 ന്റെ 437 പുതിയ കേസുകള്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചതായി എന്‍ഫെറ്റ് അറിയിച്ചു. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

14 ദിവസത്തെ രോഗബാധാ നിരക്ക് കണക്കാക്കുമ്പോള്‍ ഇപ്പോള്‍ ഒരു ലക്ഷത്തിന് 172.3 ആയി കുറഞ്ഞിട്ടുണ്ട്. ജനുവരി പകുതിയോടെ ഇത് 1,500  ആയിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. ക്രിട്ടിക്കല്‍ ആശുപത്രികളിലും ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കെയര്‍ ക്രമീകരണങ്ങളിലും 358 ഔട്ട് ബ്രേക്കുകള്‍ ഇപ്പോഴും കൈകാര്യം ചെയ്യുന്നുണ്ട്.എന്നിരുന്നാലും പുതിയ  ഔട്ട് ബ്രേക്കുകളുടെ എണ്ണം കുറയുകയാണ്.

കോവിഡ് -19 ബാധിച്ച് ഐസിയുവിലുള്‍പ്പടെ  (103) 419 പേരാണ് ഐറിഷ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.പാന്‍ഡെമിക് മൂലം താല്‍ക്കാലികമായി നിര്‍ത്തി വെച്ച ആരോഗ്യ സേവനങ്ങള്‍ ക്രമേണ പുനരാരംഭിക്കുമെന്നും റീഡ് പറഞ്ഞു.

അയര്‍ലണ്ടില്‍ 5,13,322 ഡോസ്  കോവിഡ് വാക്‌സിന്‍ നല്‍കി

അയര്‍ലണ്ടില്‍ മാര്‍ച്ച് 5 വരെയുള്ള കണക്കനുസരിച്ച് 5,13,322 ഡോസ് കോവിഡ് -19 വാക്‌സിന്‍ നല്‍കി. 3,63,601 ആദ്യ ഡോസുകളും 1,49,721 സെക്കന്‍ഡ് ഡോസുകളുമാണിത്.ആഴ്ചയില്‍ 2,50,000 വാക്‌സിനുകള്‍ നല്‍കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്ന് റീഡ് പറയുന്നു.

മുപ്പത്തിയേഴ് അംഗീകൃത എച്ച്എസ്ഇ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളാണ് അയര്‍ലണ്ടിലുള്ളത്.പുതിയ നിയമനത്തിനായി രണ്ടായിരത്തിലധികം പേരെ പുതുതായി റിക്രൂട്ട് ചെയ്യുന്നതിന് നടപടികളാരംഭിച്ചു. 9,702 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് കോവിഡ് -19 വാക്‌സിനേഷന്‍ പരിശീലനം നല്‍കിയതായും എച്ച.എസ്.ഇ സിഇഒ വിശദീകരകിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More