ബെല്‍ഫാസ്റ്റ് : യു കെയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഈ ആഴ്ച ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റുകള്‍ തുറക്കുന്നു.ബെല്‍ഫാസ്റ്റ് സിറ്റി സെന്ററിലെ ക്ലാരന്‍സ് ഹൗസിലാകും കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുക.യു കെ- അയര്‍ലണ്ട് സന്ദര്‍ശനത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കര്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ നവംബറില്‍ ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഒന്ന് മാഞ്ചസ്റ്ററിലാണ്. ഇവിടേയ്ക്കും ജയശങ്കര്‍ പോകുന്നുണ്ട്.ചൊവ്വാഴ്ച രാവിലെ ലണ്ടനിലെത്തിയ ഡോ. ജയശങ്കര്‍ യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച ഡബ്ലിനിലെത്തുന്ന വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി കൂടിക്കാഴ്ച നടത്തും.രണ്ട് ദിവസമാണ് ഇദ്ദേഹം അയര്‍ലണ്ടിലുണ്ടാവുക. വിദ്യാര്‍ത്ഥികളടക്കം 10,000ലധികം ഇന്ത്യക്കാരാണ് വടക്കന്‍ അയര്‍ലണ്ടില്‍ താമസിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.