ഡബ്ലിന്‍ :നാഷണല്‍ കാര്‍ ടെസ്റ്റില്‍ (എന്‍ സി ടി)യില്‍ വാഹനങ്ങള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം ‘തുരുമ്പാ’ണെന്ന് ടെസ്റ്റര്‍മാരുടെ മുന്നറിയിപ്പ്.
ഈ ‘ഹിഡന്‍’ കാരണം തിരിച്ചറിഞ്ഞില്ലെങ്കില്‍ ടെസ്റ്റില്‍ തോല്‍ക്കുക മാത്രമല്ല, ക്രമേണ വാഹനവും നഷ്ടമായേക്കാമെന്നും ടെസ്റ്റര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷം ടെസ്റ്റിനെത്തിയ 50% വാഹനങ്ങളും മികച്ച റോഡ് നിലവാരം നിലനിര്‍ത്തുന്നതില്‍ വിജയിച്ചില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നൂലുപൊട്ടിയ ടയറുകള്‍, തേഞ്ഞുതീര്‍ന്ന ബ്രേക്കുകള്‍, മോശം സസ്പെന്‍ഷന്‍, സ്റ്റിയറിംഗ് പ്രശ്നങ്ങള്‍ എന്നിവയെക്കെയാണ് ടെസ്റ്റുകളില്‍ സാധാരണയായി വില്ലന്മാരാകാറുള്ളത്.എന്നാല്‍ അധികം ആരും ശ്രദ്ധിക്കാത്ത മാരകനായ വില്ലനാണ് തുരുമ്പ്.
നിര്‍ണായക ഭാഗങ്ങളിലുണ്ടാകുന്ന തുരുമ്പ് കാറിന്റെ ഭാരം വഹിക്കാനുള്ള ശേഷിയും മൊത്തത്തില്‍ വാഹനത്തിന്റെയും നമ്മുടെയും സുരക്ഷയും അപകടത്തിലാക്കും.തുരുമ്പ് എവിടെയൊക്കെ ഉണ്ടാകാമെന്നും അത് എങ്ങനെ നമ്മുടെ വാഹനങ്ങള്‍ക്ക് അന്തകനാകാമെന്നും ഇക്കാര്യം എന്‍ സി ടി മാന്വലിലും വ്യക്തമാക്കിയിട്ടുണ്ട്
സോഷ്യല്‍ മീഡിയയില്‍ ‘ഉണ്ട് ‘ തുരുമ്പ് ഭീകരത
ഇവന്റെ ഭീകരത ബോധ്യപ്പെടുത്തുന്നതിന് സോഷ്യല്‍ മീഡിയയില്‍ ടെസ്റ്റര്‍മാര്‍ പ്രത്യേക കാമ്പെയിനും തുടങ്ങി.തുരുമ്പ് എങ്ങനെയാണ് വാഹനത്തെ കാര്‍ന്നു തിന്നുന്നതെന്ന് വിവരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
നമ്മുടെ നോട്ടം പലപ്പോഴും കാറിന്റെ പുറം മോടിയിലും അടിഭാഗത്തും വീല്‍ ആര്‍ച്ചുകളിലും മാത്രമായി ഒതുങ്ങുമ്പോള്‍ അത് മുതലെടുത്ത് ഈ തുരുമ്പ് ഭീകരന്‍ വളര്‍ന്ന് പടരും.
കാഴ്ചയുടെ അഭംഗി മാത്രമല്ല വാഹനത്തിന്റെ നിര്‍ണായക ഭാഗങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിഗൂഢ സുരക്ഷാ ഭീഷണിയായി തുരുമ്പ് മാറും.തുരുമ്പ് കണ്ടെത്തിയാലുടന്‍ അണ്ടര്‍കാര്‍ റിസ്റ്റൊറേഷന്‍ സര്‍വ്വീസ് നടത്തുകയെന്നതാണ് പ്രശ്ന പരിഹാരമാര്‍ഗ്ഗം.തുരുമ്പ് നീക്കി അണ്ടര്‍കാരേജിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുക.വീണ്ടും പെയിന്റ് ചെയ്യുക എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു.
മാറ്റി സ്ഥാപിക്കേണ്ടവ പണച്ചെലവ് നോക്കാതെ മാറ്റിവെച്ചാല്‍ വാഹനത്തെ മൊത്തത്തില്‍ സുരക്ഷിതമാക്കാന്‍ നമുക്ക് കഴിയുമെന്നും എന്‍ സി ടി ഓര്‍മ്മിപ്പിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.