head1
head3

അയര്‍ലണ്ടിലെ നവനൃത്തകരുടെ സ്വപ്‌ന സാക്ഷാത്കാരമായി നാട്യാഞ്ജലി’ ,മാര്‍ച്ച് 26 ന്

ഡബ്ലിന്‍: ലോക പ്രശസ്ത വാദ്യകലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് അയര്‍ലണ്ടിലെ ആസ്വാദ്വകരുടെ മനം കവരാന്‍ ‘ശ്രീ ശിവ അക്കാദമി നാട്ട്യാഞ്ജലി’ വീണ്ടുമെത്തുന്നു. വായ്പ്പാട്ട്, നട്ടുവാംഗം, മൃദംഗം, പുല്ലാങ്കുഴല്‍, വീണ എന്നിയില്‍ പ്രശസ്തരായ വാദ്യ സ്ംഘത്തിന്റെ സജീവ അകമ്പടിയോടെ അവതരിപ്പിക്കുന്ന സദസ്സിന് വേറിട്ട അനുഭവമായിരിക്കും.

സങ്കീര്‍ണ്ണ നൃത്ത്യം, ഭാവം, താളം തുടങ്ങിയവയുടെ സമ്മേളനമായ ഭരതനാട്യം , അതിന്റെ ആധികാരികമായ പാരമ്പര്യം ഒട്ടും ചോരാതെ ചിട്ടയായി പരിശീലിപ്പിക്കപ്പെട്ട അക്കാദമിയിലെ നര്‍ത്തകര്‍ വേദിയില്‍ അവതരിപ്പിക്കും. അരുണ്‍ ഗോപിനാഥ്(വോക്കല്‍) വിഷ്ണു ശങ്കര്‍ ( നട്ടുവാങ്ങം ) കലാമണ്ഡലം കിരണ്‍ ഗോപിനാഥ് ( മൃദംഗം ) വിദ്വാന്‍ രഘുനാഥ് ചാലക്കുടി ( ഓടക്കുഴല്‍ ) വിദ്വാന്‍ സൌന്ദര രാജന്‍ ( വീണ ) എന്നിവര്‍ വാദ്യസംഘത്തില്‍ അണിനിരക്കും.

2023 മാര്‍ച്ച് 26-ന് കൗണ്ടി ലൗത്തിലെ ഡ്രോഹഡയിലുള്ള ടോം ലെഡി തിയേറ്ററിലാണ് ‘നാട്യാഞ്ജലി’ അവതരിപ്പിക്കപ്പെടുന്നത്.
ശ്രീ ശിവ അക്കാദമിയില്‍ ശിക്ഷണം നേടിയ നിരവധി പുതുനര്‍ത്തകരുടെ സ്വപ്ന സാക്ഷാത്കാരത്തിന് കൂടിയാണ് നാട്യാഞ്ജലി സാക്ഷ്യമാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
087 654 1224/ 087 670 8140 / 087 399 3388

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക    https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.