head3
head1

അയര്‍ലണ്ട്  മലയാളികളുടെ അടുക്കളയില്‍ കേരളത്തിലെ മീനുകള്‍ എത്തിയ്ക്കാന്‍ മൈ ഫ്രഷ്  കേരള, നാടിന്റെ രുചിയും ഓര്‍മ്മകളും നിങ്ങളിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികള്‍ക്ക് കേരളത്തില്‍ നിന്നുള്ള ഫ്രഷ് മീനുകള്‍ എത്തുന്നു. കേരളത്തില്‍ നിന്നുള്ള മീനുകള്‍ അയര്‍ലണ്ട് മലയാളികളുടെ അടുക്കളയിലേക്ക് എത്തിച്ചു നല്കുന്നത് മൈ ഫ്രഷ് കേരള എന്ന ഡബ്ലിന്‍ ബേസ്ഡ്  കമ്പിനിയാണ്. ക്ലീന്‍ ചെയ്ത് ഏറെ കുറെ കറി വയ്ക്കാനുള്ള റെഡി പരുവത്തില്‍ ആണ് മൈ ഫ്രഷ് കേരള കൊറിയര്‍ വഴി അയര്‍ലണ്ടിലെ മലയാളികളുടെ വീടുകളിലേക്ക് മീന്‍ എത്തിച്ചു തരുന്നത്

കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന മത്തി മുതല്‍ കിളി, മുതല്‍ മിക്കവാറും മീനുകള്‍ ലഭ്യമാണ്. നമ്മുടെ കുട്ടികള്‍ക്കും നാടിന്റെ രുചികൂട്ടുകളും, നാടിന്റെ മല്‍സ്യ ശേഖരങ്ങളും ഒക്കെ പറഞ്ഞും നാവില്‍ രുചിയായും നല്കാനുള്ള സുവര്‍ണ്ണാവസമാണ്.

ഒരാള്‍ക്ക് ചുരുങ്ങിയത് 5 കിലോ മീന്‍ എങ്കിലും (വിവിധ ഇനങ്ങളുമാവാം)  എടുക്കേണ്ടതുണ്ട്. കാരണം ഓരോ ഓര്‍ഡറും പ്രത്യേകമായാണ് പ്രോസസിങ്ങും പാക്കിംഗും ചെയ്യുന്നത്.

മൈ ഫ്രഷ് കേരള എങ്ങിനെ അയര്‍ലണ്ടില്‍ മീനുകള്‍ എത്തിക്കുന്നു?

ആദ്യം അയര്‍ലണ്ടില്‍ നിന്നും കമ്പനിഓഡറുകള്‍ ശേഖരിക്കുന്നു. ഓരോ ഓഡറുകളും പ്രത്യേകമായി സോര്‍ട്ട് ചെയ്യുന്നു. അവസാന തിയതി കഴിയുന്നതോടെ പിന്നെയെല്ലാം അതിവേഗ പ്രോസസിങ്ങ്. ഉടന്‍ കേരളത്തിലേക്ക് ഓഡറുകള്‍ കൈമാറുന്നു. കടലില്‍ നിന്നും കൊണ്ടുവരുന്ന മീനുകള്‍ ഉടന്‍ ഏറ്റവും നിലവാരം ഉള്ളത് തരം തിരിക്കുന്നു. യൂറോപ്യന്‍ അംഗീകാരമുള്ള പ്ലാന്റില്‍ വയ്ച്ച് മീനുകള്‍ ക്ലീന്‍ ചെയ്ത് ശീതീകരിച്ച തര്‍മോകോള്‍ ബോക്‌സിലേക്ക് പായ്ക്ക് ചെയ്യുന്നു.

അന്നു തന്നെ മുന്‍ കൂട്ടി ബുക്ക് ചെയ്ത് വിമാനത്തിലെ ശീതീകരണ അറയിലേക്ക് മീനുകള്‍ അയക്കുന്നു. അടുത്ത ദിവസം അയര്‍ലണ്ടില്‍ മീന്‍ എത്തുന്നു. വിമാനത്താവളത്തില്‍ വയ്ച്ച് ഗുണനിലവാര സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം കസ്റ്റമേഴ്‌സിന്റെ പാക്കറ്റ്കള്‍ കൊറിയറിന് കൈമാറുകയും അവര്‍ അയര്‍ലന്റിലെ എല്ലാ കൗണ്ടികളിലേയും വീടുകളില്‍ വിതരണം നടത്തുകയും ചെയ്യുന്നു. കെമിക്കല്‍ ഒന്നും ഇല്ല. 100% നാച്ച്യുറല്‍, യൂറോപ്യന്‍ ഇറക്കുമതി സ്റ്റാന്റേഡുകള്‍ എല്ലാം പൂര്‍ത്തിയാക്കിയ പ്രോസസിങ്ങും ക്ലീനിങ്ങും പാക്കിങ്ങും കൂളിങ്ങും. ഫ്രഷ് മീനുകള്‍ പിടിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തില്‍ അതിന്റെ സ്വഭാവിക രുചി ഒട്ടും പോകാതെ ഏറ്റവും സമീപ ദിവസം വിതരണം നടത്തുന്നു എന്നതാണ് പ്രത്യേകത.

നാട്ടിലേ വില പ്രതീക്ഷിക്കരുത്. കാരണം വിമാനത്തില്‍ മല്‍സ്യ മാംസം കടത്തുന്നതിന് സാധാരണ കാര്‍ഗോയില്‍ നിന്നും മൂന്നോ നാലോ ഇരട്ടിതുകയാണ്. പാക്കിങ്ങ് പ്രോസസിങ്ങ്, നികുതികള്‍, വിമാനത്താവളത്തിലെ ഹാന്റിലിങ്ങ് ചാര്‍ജ്ജുകള്‍, കൊറിയര്‍ വിതരണ സംവിധാനം എല്ലാം കണക്കിലെടുക്കണം. വളരെ തുച്ഛമായ ലാഭമേ വിതരണക്കാര്‍ എടുക്കുന്നുള്ളു.

വേഗമാകട്ടെ  ബുക്കിങ്ങ് തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് 5 ന് (നാളെ/വെള്ളി ) അവസാനിക്കും എത്രയും വേഗംതന്നെ ബുക്ക് ചെയ്യുക. നമ്മുടെ അടുക്കളയില്‍ നമ്മുടെ  നാടിന്റെ രുചി എത്തട്ടെ.

വെബ് സൈറ്റ്  വഴി  ഓർഡർ നൽകാനും ,കാർഡ്  വഴി പേയ്‌മെന്റ് നടത്താനുമുള്ള സൗകര്യം ലഭ്യമാണ്.

ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.myfreshkerala.com സന്ദര്‍ശിക്കുക

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

 

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More