head3
head1

പ്രശസ്ത സംഗീതസംവിധായകൻ എം. ജയചന്ദ്രൻ ഓൺലൈൻ സംഗീതക്ലാസ്സ് ആരംഭിക്കുന്നു ; അയർലണ്ടിലെ കുട്ടികൾക്കും പഠിക്കാൻ അവസരം .

സംഗീതസംവിധാനത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ട    എം .ജയചന്ദ്രൻ പുതിയൊരു വഴിയിലേക്ക് കടക്കുകയാണ്  .പുതുതലമുറയ്ക്ക് സംഗീതത്തിൻറെ അറിവ് പകർന്നു നൽക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ളത്.

എം. ജയചന്ദ്രൻ്റെ നേതൃത്വത്തിൽ ആരംഭിച്ച MJ MUSIC ZONE എന്ന ഓൺലൈൻ മ്യൂസിക്ക് അക്കാദമി, പ്രശസ്ത സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, ടൊവിനോ തോമസ് എന്നിവർ ചേർന്ന് ആണ്  കഴിഞ്ഞ ദിവസം  ലോഞ്ച് ചെയ്തത് .  മജിഷ്യൻ ഗോപിനാഥ് മുതുകാട്, അനൂപ് മേനോൻ, സുരഭി ലക്ഷ്മി, പിന്നണി ഗായകരായ റിമി ടോമി, വിജയ് യേശുദാസ് തുടങ്ങി പ്രമുഖരുടെ ഒരു വലിയ നിര തന്നെ  ഇതിൻ്റെ ആദ്യ പ്രമോഷൻ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് .

ലോകമെമ്പാടുമുള്ള സംഗീത സ്നേഹികൾക്ക് ശുദ്ധസംഗീതത്തിൽ ഊന്നി നിന്നുകൊണ്ട് ശാസ്ത്രീയ സംഗീതം, സിനിമാ സംഗീതം, ലളിതസംഗീതം,  ഭക്തി ഗാനങ്ങൾ എന്നീ മേഖലകളിൽ വിവിധ കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുക. എം. ജയചന്ദ്രനെ കൂടാതെ,  കർണാടക സംഗീതത്തിലും പിന്നണി ഗാനരംഗത്തും പ്രശസ്തരും അദ്ധ്യാപന പരിചയവുമുള്ള സംഗീതജ്ഞരാണ് MJ MUSIC ZONE ലെ ഗുരുക്കൻമാർ.

8 വയസ്സു മുതലുള്ള കുട്ടികൾക്കാണ് മേൽ പറഞ്ഞ കോഴ്സുകളിലേക്ക് പ്രവേശനം.  6-7 വയസ്സുള്ള കുട്ടികൾക്കായി ” Little Champs” എന്ന പേരിൽ പ്രത്യേക ക്ലാസുകളുമുണ്ട്.  സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലറിയുവാനും പഠിക്കുവാനുമായി, ”ആത്മ” എന്ന പേരിലുള്ള MJ യുമായുള്ള പ്രത്യേക സെഷനും, ഇതിൻ്റെ സവിശേഷതയാണ്.

രണ്ടോ അല്ലെങ്കിൽ മൂന്നോ  കുട്ടികൾ മാത്രെമേ 45  മിനിട്ടുള്ള  ഒരു ഓൺലൈൻ സെഷനിൽ ഉണ്ടാകു . ഇത് ഓരോ കുട്ടിക്കും വ്യക്തിഗതമായ ശ്രദ്ധ കിട്ടാൻ സഹായിക്കും. റിയലിസ്റ്റിക് ആയ ക്ലാസ് റൂം സെറ്റിങ്സിലെ പോലെയാണ് ഓരോ ക്ലാസുകളും . ഈ ക്ലാസ്സുകളിലേക്കുള്ള    സീറ്റുകളുടെ എണ്ണം പരിമിതമാണ്.

http://www.mjmusiczone.com   എന്ന പോർട്ടലിലൂടെയാണ് ക്ലാസുകൾ ഓൺലൈനായി ലഭ്യമാവുക.

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More