മുള്ളിംഗര്‍: മുള്ളിംഗര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (Team Mullingar) സംഘടിപ്പിക്കുന്ന ‘ഒന്നിച്ചോണം പൊന്നോണം ‘ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 7-ാം തീയതി ശനിയാഴ്ച രാവിലെ 9.30 യ്ക്ക് ഡൗണ്‍സ് ജിഎഎ ക്ലബ്ബില്‍ ആരംഭിക്കും..
ഉദ്ഘാടന ചടങ്ങില്‍, പ്രത്യേക അതിഥികളായ ഐറിഷ് പാര്‍ലമെന്റ് ടി ഡി റോബര്‍ട്ട് ട്രോയ് ,സൗത്ത് ഡബ്ലിന്‍ മേയര്‍ ബേബി പെരേപ്പാടന്‍, ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് മിഷന്‍ സെക്രട്ടറി മുരുകരാജ് ദാമോദരന്‍, എന്നിവര്‍ വിശിഷ്ടതിഥികള്‍ ആയി പങ്കെടുക്കും. Miss Kerala Ireland Ritty Saigo and Miss Kerala Ireland Finalist Riya Saigo എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കും. പങ്കുചേരും.
ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്ക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാരൂപങ്ങളെ (തിരുവാതിര, മോഹിനിയാട്ടം, ഭാരതനാട്യം) പരമ്പരാഗതരീതിയില്‍ കോര്‍ത്തിണക്കി നടത്തപ്പെടുന്ന സംഘനൃത്തം , Traditional Fashion show, cinematic dance, വടം വലി മത്സരം, സംഗീത രാത്രി തുടങ്ങിയ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു.
മുള്ളിംഗര്‍,കിന്‍ഗാഡ് ,ലോംഗ്ഫോര്‍ഡ് ,എഡ്ജ്വര്‍ത്സ് ടൌണ്‍, ഡെല്‍വിന്‍,ബാലിമഹന്‍, മൊയ്വര്‍, ക്‌ളോനാര്‍ഡ്, റോച്ച്‌ഫോര്‍ഡ്‌സ് ബ്രിഡ്ജ്, കില്ലൂക്കന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മലയാളികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.
പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന 26 കൂട്ടം ഓണസദ്യയും ഡിന്നറും കൂടാതെ പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകാന്‍ അയര്‍ലണ്ടിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ Soul Beats അവതരിപ്പിക്കുന്ന Musical Night (gaanamela) . രാത്രി 10 മണിയോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.