head3
head1

ആവശ്യത്തിന് സ്റ്റാഫില്ല ; മുള്ളിംഗാര്‍ ആശുപത്രിയില്‍ പരസ്യപ്രതിഷേധവുമായി നഴ്സുമാര്‍,റിക്രൂട്ട്‌മെന്റ് ഉടന്‍

മുള്ളിംഗാര്‍ : ആവശ്യത്തിന് ജീവനക്കാരില്ലാതെ സ്റ്റാഫിനെയും രോഗികളെയും വലയ്ക്കുന്ന മുള്ളിംഗറിലെ മിഡ്‌ലാന്റ് റീജിയണല്‍ ഹോസ്പിറ്റലില്‍ പരസ്യപ്രതിഷേധവുമായി നഴ്സുമാര്‍. മാനേജ്മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെയാണ് നഴ്സുമാര്‍ പ്രതിഷേധമുയര്‍ത്തിയത്.ഉച്ചഭക്ഷണസമയത്തു നടന്ന പ്രതിഷേധത്തില്‍ 150ഓളം ജീവനക്കാര്‍ പങ്കാളികളായി.

400 ഓളം നഴ്‌സിംഗ് സ്റ്റാഫുകള്‍ വേണ്ട ആശുപത്രിയില്‍ 50 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവയില്‍ 29 എണ്ണം സ്ഥിരം തസ്തികകളാണെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) അറിയിച്ചു.സ്റ്റാഫിന്റെ കുറവ് പരിഗണിച്ച് സേവനങ്ങളും കിടക്കകളും കുറയ്ക്കണമെന്നും ജീവനക്കാരുടെ ഷെഡ്യൂള്‍ പുനക്രമീകരിക്കണമെന്നുമുള്ള യൂണിയന്റെ ആവശ്യം മാനേജ്മെന്റ് നിരസിക്കുകയായിരുന്നു. പ്രശ്നം പരിഹാരം തേടി വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനെ സമീപിക്കാനിരിക്കുകയാണ് സംഘടന.

കഴിഞ്ഞ ആറ് മുതല്‍ എട്ട് ആഴ്ചകളായി എച്ച്എസ്ഇ സൈബര്‍ ആക്രമണം റിക്രൂട്ട്മെന്റ് പ്രക്രിയയെ ബാധിച്ചു. ഇത് പിന്നീട് പുനരാരംഭിച്ചെങ്കിലും ജീവനക്കാരുടെ കുറവ് സെപ്തംബര്‍ വരെ നികത്താന്‍ സാധ്യതയില്ലെന്ന് ഐഎന്‍എംഒ ചൂണ്ടിക്കാട്ടി.കോവിഡിന്റെ ഇക്കാലത്ത് ജീവനക്കാരം രോഗികളും ഒരുപോലെ കഷ്ടപ്പെടുകയാണ്.

വാരാന്ത്യത്തില്‍, ഇന്ത്യയില്‍ നിന്ന് 12 നഴ്‌സുമാര്‍ എത്തിയെങ്കിലും സെപ്തംബര്‍ പകുതി വരെ അവര്‍ പരിശീലന ഘട്ടത്തിലാണെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. കോവിഡ് പാന്‍ഡെമിക്കും എച്ച്എസ്ഇ സൈബര്‍ ആക്രമണവും ജീവനക്കാര്‍ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നതെന്ന് ഐഎന്‍എംഒ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ആല്‍ബര്‍ട്ട് മര്‍ഫി പറഞ്ഞു.

നഴ്സിംഗ് ജീവനക്കാരുടെ പ്രതിഷേധവു നിരാശയും ഉള്‍ക്കൊള്ളുന്നതായി അയര്‍ലണ്ട്് ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് വക്താവ് പറഞ്ഞു. റിക്രൂട്ട്മെന്റ് നടപടികള്‍ വരും ആഴ്ചകളില്‍ പുനരാരംഭിക്കുമെന്നും വക്താവ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More