ഡബ്ലിന്‍ : വായ്പയെടുക്കുന്നവര്‍ക്കും എടുത്തവര്‍ക്കും ആശ്വാസമേകി എ ഐ ബിയും ഐ സി എസും മോര്‍ട്ട്ഗേജ് നിരക്ക് വെട്ടിക്കുറയ്ക്കുന്നു.യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം രണ്ടാമതും വായ്പാ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എ ഐ ബിയും ,സ്വകാര്യ മോര്‍ട്ട് ഗേജ് കമ്പനിയായ ഐ സി എസും പ്രഖ്യാപിച്ചത്.
.
എ ഐ ബി ഇളവുകള്‍
എ ഐ ബി അഞ്ച് വര്‍ഷത്തെ ഗ്രീന്‍ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്ക് 0.25% ആയാണ് കുറയ്ക്കുന്നത്. എ1നും എ3നും ഇടയില്‍ ബി ഇ ആര്‍ (ബെര്‍ ) റേറ്റിംഗുള്ള വീടുകള്‍ക്ക് ഈ കുറവ് ലഭിക്കുക.
250,000 യൂറോ അതിലധികമോ വായ്പയെടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നാല് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്കില്‍ കുറവ് ലഭിക്കും.അഞ്ച് വര്‍ഷത്തെ ഗ്രീന്‍ നിരക്ക് 3.2 ശതമാനവും നാല് വര്‍ഷത്തേത് 3.7 ശതമാനവുമാകും.അഞ്ച് വർഷത്തെ ഗ്രീൻ നിരക്ക് തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഓരോ വർഷവും ഏകദേശം 478 യൂറോ ലാഭിക്കാമെന്ന് AIB സ്ഥിരീകരിച്ചിട്ടുണ്ട്.നാല് വർഷത്തെ നിരക്ക് തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ മോർട്ട്ഗേജ് പലിശ പേയ്മെൻ്റിൽ പ്രതിവർഷം ഏകദേശം €493 ലാഭിക്കാം.
മാനദണ്ഡങ്ങൾ പാലിക്കുകയും ഈ നിശ്ചിത നിരക്കുകളിൽ ഒന്ന് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്ത് മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്നും എ ഐ ബിയിലേക്കെത്തുന്ന സ്വിച്ചർ ഉപഭോക്താക്കൾക്കും AIB-യുടെ 3,000 യൂറോ സ്വിച്ചർ ക്യാഷ് ഓഫറിലൂടെ ലാഭം കൊയ്യാം..
ഈ വര്‍ഷം മൂന്നാം തവണയാണ് എ ഐ ബി മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നത്. പുതിയ നിരക്കുകള്‍ നാളെ മുതല്‍ ലഭ്യമാകുമെന്ന് എ ഐ ബി അറിയിച്ചു.പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ളവര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും.
വായ്പ പാസാക്കിയാല്‍ കൂടുതല്‍ കാലാവധി
പുതിയ വീട് അന്വേഷിച്ചു കണ്ടെത്തി വാങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് ‘അപ്രൂവല്‍ ഇന്‍ പ്രിന്‍സിപ്പിള്‍’ കാലയളവ് ആറില്‍ നിന്ന് 12 മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും എ ഐ ബി പറഞ്ഞു.
പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ചോയിസിന് സൗകര്യമൊരുക്കുന്നത് വളരെ പ്രധാനമാണെന്ന് എ ഐ ബിയുടെ റീട്ടെയില്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ ജെറാള്‍ഡിന്‍ കേസി പറഞ്ഞു.
ഫിക്സഡ് റേറ്റുകളിലും കുറവു വരുത്തി ഐ സി എസ്
ഒക്ടോബര്‍ ഒന്നുമുതല്‍ മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങളുടെ ഫിക്സഡ് റേറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഐ സി എസ് മോര്‍ട്ട്ഗേജ് അറിയിച്ചു.ഈ മാസമാദ്യം ഐ സി എസ് വേരിയബിള്‍ റേറ്റ് വെട്ടിക്കുറച്ചിരുന്നു. അതിന് പുറമേയാണ് ഫിക്സഡ് നിരക്കും കുറയ്ക്കുന്നത്.
ഓണര്‍ ഒക്യുപ്പയര്‍ക്കുള്ള മൂന്ന് വര്‍ഷത്തെയും അഞ്ച് വര്‍ഷത്തെയും ഫിക്സഡ് നിരക്കുകള്‍ അടുത്ത മാസം മുതല്‍ 4.5% മുതല്‍ ആരംഭിക്കും.വീട്ടുടമകള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ നിരക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐ സി എസ് പറഞ്ഞു.
നിലവിലുള്ള ഫിക്സഡ് റേറ്റ് ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നും ഐ സി എസ് വ്യക്തമാക്കി.ഈ കുറഞ്ഞ പലിശ നിരക്കുകള്‍ വായ്പയെടുക്കുന്നവര്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുമെന്ന് ഐ സി എസിലെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റേ മക്മഹോണ്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.