head1
head3

അയര്‍ലണ്ടില്‍ കൂടുതല്‍ റയില്‍പാതകള്‍ക്ക് ശുപാര്‍ശ, ട്രെയിനുകളുടെ എണ്ണവും കൂട്ടും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവിട്ടെങ്കിലും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായുള്ള ഓള്‍-ഐലന്‍ഡ് സ്ട്രാറ്റജിക് റെയില്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും.ചെറിയ നഗര കേന്ദ്രങ്ങള്‍ക്കിടയില്‍ ഓരോ രണ്ട് മണിക്കൂറിലും കുറഞ്ഞത് ഒരു ട്രെയിനെങ്കിലും ഉണ്ടായിരിക്കണമെന്നും പുതിയ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനും, രാജ്യത്തിന്റെ ഗോള്‍വേ ,സ്ലൈഗോ,ലെറ്റര്‍കെന്നി മേഖലകളില്‍ പുതിയ റെയില്‍ പാതകളും ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു..

25 വര്‍ഷത്തിലേറെ പഴക്കമുള്ള ആവശ്യങ്ങളില്‍ പരമാവധിയും , 2030-ന് മുമ്പ് നടപ്പിലാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ലിമെറിക്ക് മുതല്‍ ഫോയിന്‍സ് വരെയും, വാട്ടര്‍ഫോര്‍ഡിനും റോസ്ലെയര്‍ യൂറോപോര്‍ട്ടിനും ഇടയില്‍ സൗത്ത് വെക്‌സ്‌ഫോര്‍ഡ് റെയില്‍വേ ലൈനും, ആരംഭിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ഇതിലുണ്ട്.

ഡബ്ലിന്‍ തുറമുഖത്തിന് ചുറ്റും മറ്റൊരു റെയില്‍ പാത വികസിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുവഴി ആന്‍ട്രിം മുതല്‍ ലിസ്‌ബേണ്‍ വരെയുള്ള ലൈനിനൊപ്പം ക്ലെയര്‍മോറിസ് മുതല്‍ ഏഥന്റി വരെയുള്ള പാത വീണ്ടും തുറക്കാനും ശുപാര്‍ശ ചെയ്യുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!