head3
head1

അയര്‍ലണ്ടില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലുടമകളെ കണ്ടെത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും

ഡബ്ലിന്‍: തൊഴിലുടമകള്‍ , തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന്, അയര്‍ലണ്ടില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്ന് വ്യക്തമാക്കി തൊഴില്‍ വകുപ്പ്.’

കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ തോതില്‍ തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തപ്പെടുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.2023-ല്‍ വെറും 4,727 തൊഴില്‍ പരിശോധനാ കേസുകള്‍ മാത്രമാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.ആകെ 293 കേസുകളില്‍ മാത്രമാണ് തൊഴില്‍ പെര്‍മിറ്റ് നിയമനിര്‍മ്മാണത്തിന്റെ ലംഘനങ്ങള്‍ കണ്ടെത്തിയത്. 191,600 തൊഴിലുടമകള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉണ്ടായിരുന്നുവെന്ന് റവന്യൂ ഡാറ്റ സൂചിപ്പിക്കുന്നു, ഇഎസ്ആര്‍ഐയുടെയും ജസ്റ്റീസ് വകുപ്പിന്റെയും സഹകരണത്തോടെ യൂറോപ്യന്‍ മൈഗ്രേഷന്‍ നെറ്റ്വര്‍ക്ക് അയര്‍ലന്‍ഡ് (ഇഎംഎന്‍ അയര്‍ലന്‍ഡ്) നടത്തിയ ഗവേഷണത്തില്‍ അയര്‍ലണ്ടിലെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ഭക്ഷ്യ സേവന പ്രവര്‍ത്തനങ്ങളിലും ചെറുകിട സംരംഭങ്ങളിലും ആയിരക്കണക്കിന് തൊഴിലാളികള്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയും,കരാറുകള്‍ ഇല്ലാതെയും ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്,

2023-ലെ തൊഴില്‍ പെര്‍മിറ്റ് നിയമ ലംഘനങ്ങളില്‍ 54 ശതമാനവും കാറ്ററിംഗ്,ഹോട്ടല്‍ ഭക്ഷ്യവിതരണ മേഖലകളിലായിരുന്നു., 12% ബ്യൂട്ടി ഹെയര്‍ ഡ്രസിംഗ് മേഖലയിലും.,11% മൊത്തവ്യാപാര മേഖലയിലും വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്തതായി കണ്ടെത്തി.എന്നാല്‍ ഇവയുടെ നമ്പറുകള്‍ വളരെ കുറവായിരുന്നുവെന്നും ,ഇതിന്റെ എത്രയോ ഇരട്ടി ആളുകള്‍ അനധികൃതമായി ജോലി ചെയ്യുന്നുണ്ടാവുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

ESRI അനുസരിച്ച്, EU ഇതര പൗരന്മാര്‍ക്ക്, ക്രമരഹിതമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും.സാമൂഹിക സുരക്ഷ സംവിധാനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

‘രേഖകളില്ലാത്ത തൊഴിലാളികള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ ഉള്ള ഭയം കാരണം മോശം തൊഴില്‍ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമുഖത കാണിച്ചേക്കാമെന്നും ,’ റിപ്പോര്‍ട്ട് കണ്ടെത്തി.

തൊഴില്‍ പരിശോധനകള്‍ വേണ്ട വിധം നടക്കാത്തതിനാല്‍ ,ദുരിതം അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികളാണ്.മിക്കയിടങ്ങളിലും ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നു.മണിക്കൂറിന് അഞ്ച് യൂറോ വരെ പ്രതിഫലം നല്‍കുന്ന തൊഴിലുടമകള്‍ ഏറെയാണ്.

റവന്യൂ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍, ആന്‍ ഗാര്‍ഡ സിയോചന എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെ വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (ഡബ്ല്യുആര്‍സി) ആണ് തൊഴില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഎസ്ആര്‍ഐ) നടത്തിയ ഒരു പഠനം, വര്‍ക്ക് പെര്‍മിറ്റ് ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം കുറവാണെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്താകെ 63 ഡബ്ല്യുആര്‍സി ഇന്‍സ്പെക്ടര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. കാര്യമായ തോതില്‍ പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തൊഴില്‍ വകുപ്പിന്റെ തീരുമാനം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</a

Comments are closed.

error: Content is protected !!