head3
head1

ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍, കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം, ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും തൊഴിലിടങ്ങളിലേക്ക്…

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍.

തൊഴിലിടങ്ങളിലും ഓഫീസുകളിലുമെല്ലാം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഉണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ഇതോടെ നീങ്ങിയത്. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് തൊഴില്‍ സ്ഥലങ്ങള്‍ റീ ഓപ്പണ്‍ ചെയ്യുന്നത്. ഇതുവരെയുണ്ടായിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു തൊഴില്‍ ശൈലി രൂപപ്പെടുത്താന്‍ ഈ വര്‍ക്ക് ഫ്രം ഹോം ഉപയുക്തമായയതിന് ശേഷമാണ് ഈ മാറ്റം.

ചോദിയ്ക്കാന്‍ പാടില്ല, പറയേണ്ടതില്ല

അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയിട്ടില്ലെന്നതിനാല്‍ തൊഴിലിടങ്ങളില്‍ വാക്സിനേഷന്‍ സ്റ്റാറ്റസ് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും തൊഴിലുടമകള്‍ക്ക് ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്. വാക്സിനേഷനെടുത്തോ എന്നതു സംബന്ധിച്ച് ജീവനക്കാരോട് തിരക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ് ഇതിന് കാരണം.

ഇന്‍ഡോര്‍-ഔട്ട്ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയമങ്ങളിലുള്ള വിലക്കുകളും നീക്കം ചെയ്തു. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും കോവിഡ് വാക്സിന്‍ നല്‍കിയതിന്റെയും അണുബാധയുടെ തോത് താരതമ്യേന സ്ഥിരത കൈവരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്. തൊഴിലിടങ്ങളില്‍ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നത് ഉറപ്പാക്കേണ്ടതിന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാന ഏജന്‍സികളും പരിശോധനകള്‍ നടത്തും.

ഹാജര്‍നില ഘട്ടംഘട്ടമായി ഉയര്‍ത്തും

ജോലിസ്ഥലത്തെ ഹാജര്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ജീവനക്കാര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ആവശ്യത്തിന് വായുസഞ്ചാരവും ശുചിത്വ നടപടികളും ഉറപ്പുവരുത്തുക എന്നിവയുള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ തൊഴിലിടങ്ങള്‍ക്കും ഓഫീസുകള്‍ക്കുമെല്ലാം ബാധകമാണ്. പാന്‍ഡെമിക്കിന് മുമ്പുള്ള ഓഫീസ് ശേഷി ഇപ്പോള്‍ അനുവദിച്ചിട്ടില്ല. പകരം ജീവനക്കാര്‍ക്ക് റൊട്ടേഷനാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, തൊഴിലുടമകള്‍ സ്‌ക്രീനുകളോ മറ്റോ ഉപയോഗിച്ച് മറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണം.

സുരക്ഷ പാലിച്ച് ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പരിപാടികള്‍

സ്പോര്‍ട്സ്, ആര്‍ട്സ്, സംസ്‌കാരം, നൃത്തം തുടങ്ങിയ ഇന്‍ഡോര്‍ പരിപാടികളില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കോവിഡ് മുക്തി നേടിയവരും പൂര്‍ണ്ണവാക്സിനേഷന്‍ എടുത്തവരുമായ
100 പേര്‍ക്ക് വരെ പങ്കെടുക്കാം. വാക്സിനെടുത്തവരും അല്ലാത്തവരുമായവര്‍ക്ക് ഒരുമിച്ച് പ്രവേശനം അനുവദിച്ചാല്‍ മുതിര്‍ന്നവരും അധ്യാപകരും ഒഴികെയുള്ള ആറ് പേര്‍ക്ക് വീതം പോഡുകള്‍ അനുവദിക്കണം. വേദിയുടെ വലുപ്പത്തെയും സാമൂഹിക അകലത്തെയും ആശ്രയിച്ചും സുരക്ഷ മുന്‍നിര്‍ത്തിയും കൂടുതല്‍ പോഡുകളും ക്രമീകരിക്കാം.

ഔട്ട്ഡോര്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഇന്ന് മുതല്‍ നീങ്ങും. തൊഴിലിടങ്ങളുടെ റീ ഓപ്പണിംഗ് ആഹ്ലാദവും ആശ്വാസവും നല്‍കുന്നതാണെങ്കിലും റിമോട്ട് വര്‍ക്കിംഗ് സ്ഥിരം സംവിധാനമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എന്റര്‍പ്രൈസസ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. എച്ച്ആര്‍ പ്രൊഫഷണലുകളുടെ പ്രതിനിധി സംഘടനയായ സിഐപിഡി അയര്‍ലണ്ടും ജീവനക്കാരുടെ രണ്ടാം വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More