head1
head3

നാട്ടുമരുന്നു ചികിത്സകനായിരുന്ന മോഹനന്‍ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : നാട്ടുമരുന്നു പ്രകൃതി ചികിത്സകനായിരുന്ന മോഹനന്‍ വൈദ്യരെ (65) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇന്ന് വൈകുന്നേരം എട്ടുമണിയോടെയാണ് മോഹനന്‍ വൈദ്യരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു രണ്ടുദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്.കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യാജ ചികിത്സ നടത്തിയതിന്റെ പേരില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.

കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ആലപ്പുഴ സ്വദേശിയാണ്. ആധുനിക ചികിത്സയ്‌ക്കെതിരെ നിരവധി തവണ മോഹനന്‍ വൈദ്യ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. നാട്ടുമരുന്നുകളാണ് മോഹനന്‍ പ്രചരിപ്പിച്ചിരുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More