തുള്ളമോര്‍ : കൗണ്ടി ഓഫലിയിലെ തുള്ളാമോറില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥി നിയോ വര്‍ഗീസ് സ്വന്തം വീട്ടിൽ തിരിച്ചെത്തി. സെപ്റ്റംബര്‍ 24, ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് തുള്ളമോറിലെ വീട്ടില്‍ നിന്ന് നിയോയെ കാണാതായത്.
സുഹൃത്തിന്റെ വീട്ടിൽ എത്തിയ നിയോ വര്‍ഗീസ് അവിടെ തന്നെ രാത്രി തുടരുകയായിരുന്നു.മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ,സാധിച്ചില്ലെന്നാണ് ലഭ്യമായ വിവരം.
പരിഭ്രാന്തരായ മാതാപിതാക്കൾ ,ഗാർഡയെ വിവരം അറിയിക്കുകയും,ഗാർഡ അലേർട്ട് പുറപ്പെടുവിക്കുകയും ചെയ്തു. നിയോയുടെ കുടുംബവും ,ഗാര്‍ഡായും ,തുള്ളാമോറിലെ ഇന്ത്യന്‍ സമൂഹവും നിയോയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു.അതിനിടെ ഇന്നലെ ഉച്ചയോടെ തന്നെ നിയോ ,വീട്ടിൽ മടങ്ങിയെത്തി. ഗാർഡയെ വിവരം അറിയിച്ചെങ്കിലും, അവർ കുട്ടിയെ കണ്ടെത്തിയത് , ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകിയത് സോഷ്യൽ മീഡിയയിൽ ,വീണ്ടും ആശങ്ക പടരാൻ ഇടയാവുകയായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.