ഡബ്ലിന്‍: ജൂണ്‍ ഒന്നാം തിയതി ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് ഒരുക്കുന്ന മെഗാമേളയിലേക്കുള്ള വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.വടം വലി, ഫാഷന്‍ ഷോ ,എന്നിവയടക്കം നിരവധി മത്സരങ്ങളാണ് മെഗാമേളയില്‍ അരങ്ങേറുന്നത്.
വടംവലി
കരുത്തന്മാര്‍ കൊമ്പുകോര്‍ക്കുന്ന ആവേശ്വജ്ജലമായ വടംവലി മത്സരത്തില്‍ ഈവര്‍ഷം 16 ടീമുകള്‍ പങ്കെടുക്കും. അയര്‍ലണ്ടില്‍ ആദ്യമായി സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന വടംവലി മത്സര വിജയികള്‍ക്ക് 1111 യൂറോയുടെ ഒന്നാം സമ്മാനവും, 555 യൂറോയുടെ രണ്ടാംസമ്മാനവും എവര്‍ റോളിംഗ് ട്രോഫികളുമാണ് നല്കപ്പെടുക.FindAisia ആണ് വടംവലി മത്സരത്തിന്റെ സ്‌പോണ്‍സേര്‍സ്.
ഫാഷന്‍ ഷോ
കാണികളുടെ മനംനിറക്കുന്ന ഫാഷന്‍ഷോ മത്സരം കഴിഞ്ഞവര്‍ഷത്തെ മെഗാമേളയുടെ മുഖ്യാകര്‍ഷണം ആരുന്നു. TasC Accountants സ്‌പോണ്‍സര്‍ ചെയ്യുന്ന ഫാഷന്‍ ഷോയില്‍ ഒന്നാംസമ്മാനം €501 രണ്ടാംസമ്മാനം €301, മൂന്നാംസമ്മാനം €201 എന്നിങ്ങനെയാണ് സമ്മാനങ്ങൾ നല്കപ്പെടുക
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://mindireland.org/events-2024/fashion-show-2024/booking
പെനാലിറ്റി ഷൂട്ട് ഔട്ട്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്ഥ പ്രായപരിധിയില്‍ നടത്തുന്ന മത്സരത്തില്‍ ഒന്നാംസമ്മാനം €101, രണ്ടാംസമ്മാനം €51 നല്കുന്നതുമാണ്.
ചെസ്സ്, കാരംസ്, റുബിക്‌സ്‌ക്യൂബ്, കളറിംഗ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്ഥ പ്രായപരിധിയില്‍ ചെസ്സ്, കാരംസ്, റുബിക്‌സ്‌ക്യൂബ്, കളറിംഗ്, പെന്‍സില്‍ ഡ്രോയിങ് എന്നീ മത്സങ്ങളും ഉണ്ടായിരിക്കുന്നതാണ്
സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തുന്ന മൈന്‍ഡ് മെഗാമേളയില്‍ ഗാനമേള, ഡാന്‍സുകള്‍, മ്യൂസിക് ബാന്‍ഡുകള്‍, ഡീജെ, ഷോപ്പിംഗ് സ്റ്റാളുകള്‍, ഭക്ഷണ സ്റ്റാളുകള്‍, കുട്ടികള്‍ക്കായി ഫണ്‍ റൈഡുകളും ബൗണ്‍സി കാസ്റ്റലുകളും ഉണ്ടായിരിക്കുന്നതാണ്.കാറുകളില്‍ വരുന്നവര്‍ മുന്‍കൂട്ടി കാര്‍ പാര്‍ക്കിംഗ് ബുക്ക് ചെയ്യേണ്ടതാണ്.
https://www.mindireland.org/events-2024/car-parking-ticket/booking
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.