കാസില്‍ബാര്‍: മലയാളി അസോസിയേഷന്റെ ഓണാഘോഷം ആര്‍പ്പോണം 2024 അടിപൊളിയായി കൊണ്ടാടി. ബല്ല കമ്യൂണിറ്റി സെന്ററില്‍ ദിവസം മുഴുവന്‍ നീണ്ട വൈവിധ്യവും വര്‍ണാഭവുമാര്‍ന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി നടത്തിയത്.
കാസില്‍ബാര്‍ മേയര്‍ ഡോണ ഷെറിഡന്‍ ആഘോഷത്തിന് തിരികൊളുത്തി.
ആവേശപൂര്‍വ്വം അംഗങ്ങള്‍ ഓണക്കളികളിലും മല്‍സരങ്ങളിലും കലാപരിപാടികളിലും പങ്കാളികളായി. പൂക്കളമത്സരവും വടംവലിയും ഏറെ ശ്രദ്ധേയമായി. തൂശനിലയിട്ട് വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരെയും സ്വന്തം നാട്ടിലേയ്ക്ക് തിരികെ കൊണ്ടുപോയി. മയോ ബീറ്റ്സിന്റെ മ്യൂസിക്കല്‍ ഓണം എന്ന ഇവന്റും ആഘോഷത്തിന് അഴകു കൂട്ടി. അസോസിയേഷന്റെ ടാലന്റ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും ആഘോഷവേളയില്‍ നടത്തി.പരിപാടികളുടെ നടത്തിപ്പിലെ ചിട്ടയും ആസൂത്രണമികവും ഭാരവാഹികള്‍ക്ക് കൈയ്യടി നേടിക്കൊടുത്തു.
വിവിധ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുത്ത് ആഘോഷം സമ്പൂര്‍ണ്ണമാക്കിയ എല്ലാവര്‍ക്കും കമ്മിറ്റി അംഗങ്ങളായ സോണിഷ്, ബിനോയ്, ഷെറിന്‍, മാത്യു, അലക്സ്, സെല്‍ദ,വിജിത എന്നിവര്‍ നന്ദി അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.