head1
head3

മാറ്റര്‍ ആശുപത്രികളില്‍ വിവിധ ഒഴിവുകള്‍ ; വെര്‍ച്വല്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് 29ന്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്കായി വെര്‍ച്വല്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.മാറ്റര്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് അതിന്റെ ആദ്യ വെര്‍ച്വല്‍ നഴ്സിംഗ് റിക്രൂട്ട്മെന്റാണ് ( റിക്രൂട്ട് മെന്റ് ഓപ്പണ്‍ ഡേ )ഈ മാസം 29ന് നടത്തുന്നത്.

റിക്രൂട്ട് മെന്റ് ഓപ്പണ്‍ഡേയില്‍ പൊതു വിവരങ്ങള്‍ നല്‍കുന്നതിനും,വ്യക്തിപരമായസംശയ നിവാരണത്തിനായുള്ള വേദികളുംഓണ്‍ലൈനില്‍ ഒരുക്കിയിട്ടണ്ട്.

സ്വകാര്യ ആശുപത്രി ശൃംഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഡബ്ലിനിലെയും കോര്‍ക്കിലെയും ആശുപത്രികളിലാണ് നിലവില്‍ അനസ്‌തെറ്റിക്‌സ് ആന്റ് റിക്കവറി,തിയേറ്റര്‍,മെഡിക്കല്‍ സര്‍ജിക്കല്‍,ഓര്‍ത്തോപെഡിക്‌സ്,ഓങ്കോളജി,അര്‍ജന്റ് കാര്‍ഡിയാക് കെയര്‍ യൂണിറ്റ്.കാര്‍ഡിയോളജി എന്നിങ്ങനെയാണ് നിരവധി ഒഴിവുകളുള്ളത്.

ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ 10 മുതല്‍ 12 വരെയാണ് വെര്‍ച്വല്‍ സെലക്ഷന്‍ നടക്കുക.മാറ്റര്‍ ശൃംഖലയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഒന്നില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റികളിലേയ്ക്ക് താല്‍പ്പര്യമുള്ളവര്‍ മാറ്റര്‍  നെറ്റ്വര്‍ക്കിന്റെ റിക്രൂട്ട്മെന്റ് ടീമുമായി ബന്ധപ്പെടണമെന്നും മാറ്റര്‍ അധികൃതര്‍ അറിയിച്ചു.

ബന്ധപ്പെടാനുള്ള ലിങ്ക്  :https://www.eventbrite.ie/e/mater-private-network-virtual-recruitment-open-day-registration-148616464847

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More