head3
head1

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ‘ക്രിസ്തുമസ് – പുതുവത്സരാഘോഷം’ മരിയന്‍ ഫെസ്റ്റിവിറ്റി 2024 ഡിസംബര്‍ 31ന്; മാറ്റ് കൂട്ടാന്‍ സംഗീത നിശയും കലാപരിപാടികളും.

ഡബ്ലിന്‍ : സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ‘ക്രിസ്തുമസ് – പുതുവത്സരാഘോഷം’ മരിയന്‍ ഫെസ്റ്റിവിറ്റി 2024 ഡിസംബര്‍ 31 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതല്‍ St. Lorcan’s Boys National School, 2 Palmerstown Ave, Dublin 20, D20 K248 നടത്തുന്നു. ഇടവക വികാരി ഫാദര്‍ സജു ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന മരിയന്‍ ഫെസ്റ്റിവിറ്റിയുടെ ഉദ്ഘാടനം സൗത്ത് ഡബ്ലിന്‍ മേയര്‍ ബേബി പെരേപ്പാടന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന്, ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശവും ഏവരുടെയും മനസും ഹൃദയവും നിറയ്ക്കുന്ന കലാപരിപാടികളും സംഗീതനിശയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ ഒരുക്കിയിരിക്കുന്നത്.

അയര്‍ലണ്ടിലെ എല്ലാ മലയാളി കമ്മ്യൂണിറ്റിയും ഈ ഉത്സവ അന്തരീക്ഷത്തിന്റെ ഭാഗമാകുകയാണ്. അവരുടെ ഒത്തുചേരലിനും കൂട്ടായ്മയ്ക്കും കൂടി വേദി ആവുകയാണ് ഈ മരിയന്‍ ഫെസ്റ്റിവിറ്റി. ആഘോഷങ്ങള്‍ക്ക് ചാരുതയേകാന്‍ വര്‍ണശബളമായ ഒട്ടനവധി കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മരിയന്‍ ഫെസ്റ്റിവിറ്റി നിങ്ങള്‍ക്കായി കാഴ്ചകളുടെ വിരുന്നൊരുക്കുകയാണ്. ഗായകര്‍, വിവിധ കലാകാരന്‍മാര്‍, നൃത്ത സംഘങ്ങള്‍, മാജിക് ഷോ, കരോള്‍, ക്ലാസിക്കല്‍ – സിനിമാറ്റിക്ക് ഡാന്‍സുകള്‍, കോമഡി സ്‌കിറ്റുകള്‍ എന്നിവര്‍ അണിനിരക്കും. മാസ്മരിക സംഗീതവുമായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അയര്‍ലണ്ട് ജനതയുടെ ഹരമായി മാറിയ ”നാദം ഓര്‍ക്കസ്ട്ര”യുടെ ഗാനമേള ആഘോഷങ്ങളുടെ മാറ്റുകൂട്ടും.

നാവില്‍ കൊതിയൂറും രുചിക്കൂട്ടുകള്‍ കൊണ്ട് അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ മരിയന്‍ ഫെസ്റ്റിവിറ്റി ക്രിസ്തുമസ് ആന്‍ഡ് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സമ്മാന കൂപ്പണുകളുടെ (റാഫിള്‍ ടിക്കറ്റ്) നറുക്കെടുപ്പും ഈ അവസരത്തില്‍ നടത്തുന്നതാണ്.

സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നല്‍കുന്നത്. കണ്ണിനും മനസിനും കുളിര്‍മയും മധുരവും സമ്മാനിക്കുന്ന നാളുകള്‍ കൂടിയാണ് ക്രിസ്തുമസ്. ലോകമെങ്ങും സന്തോഷത്തിന്റെയും, കൂടിച്ചേരലുകളുടെയും ആരവങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജാതിയും മതവും ഒന്നും ഇല്ലാതെ മനുഷ്യര്‍ സമഭാവനയോടെ ആഘോഷിക്കുന്ന ക്രിസ്തുമസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി സംഘടിപ്പിക്കുന്ന മരിയന്‍ ഫെസ്റ്റിവിറ്റിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ജിബിന്‍ ജോര്‍ജ് അറിയിച്ചു.

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടിയായ മരിയന്‍ ഫെസ്റ്റിവിറ്റിയിലേക്ക് അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി നെബു വര്‍ക്കി അറിയിച്ചു.

പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.Mobile: 089 403 7247

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!