ഡബ്ലിന്‍ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡബ്ലിനിലെ ഐഎഫ്എസ്സിക്ക് സമീപം വച്ച് അക്രമിയുടെ കുത്തേറ്റ മംഗോളിയന്‍ യുവതി മരിച്ചു. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ജനുവരി 20ന് രാത്രിയായിരുന്നു ഓഫീസ് ക്ലീനറായ മംഗോളിയന്‍ യുവതി യുറാന്സെറ്റ്സെഗ് സെറെന്ഡോര്ജ് (48) അക്രമിക്കപ്പെട്ടത്. കഴുത്തിന് കുത്തേറ്റ യുവതി ഡബ്ലിനിലെ മാറ്റര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ജീവന് രക്ഷിക്കാനായി ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കിയെങ്കിലും ഇന്നലെ രാവിലെയോടെ മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മക്കളുടെ അമ്മയായ യുവതി വര്‍ഷങ്ങളായി ഡബ്ലിനില്‍ താമസിക്കുകയും ക്ളീനറായി ജോലി ചെയ്തു വരികയുമായിരുന്നു. ഉലമ്പയാർ ആണ് ഭർത്താവ്.
‘ ജനുവരി 20ന് നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതി ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ വച്ച് ബുധനാഴ്ച രാവിലെ മരണപ്പെട്ടു. ഡബ്ലിനിൻ സിറ്റി സെന്ററിലെ ജോര്‍ജ്സ് ഡോക്കിനും കസ്റ്റം ഹൗസ് ക്വെയ്ക്കുമിടയിലുള്ള നടപ്പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു യുവതിക്ക് കുത്തേറ്റത് ‘ – ഗാര്‍ഡ വക്താവ് പറഞ്ഞു.
യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൗമാരക്കാരനെ നേരത്തെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗാര്‍ഡ.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -
Comments are closed.