ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി ടാക്സി ഡ്രൈവര്‍മാരുടെ വാര്‍ഷിക കൂടിച്ചേരലിന് അരങ്ങൊരുങ്ങുന്നു. ലൂക്കനിലെ പമേഴ്സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് ബോയ്‌സ് സ്‌കൂളില്‍ ഫെബ്രുവരി 26 ഞായറാഴ്ച്ചയാണ് അയര്‍ലണ്ടിലെമ്പാടുമുള്ള ‘സാരഥികള്‍ ‘ ഡബ്ലിനില്‍ സമ്മേളനമൊരുക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 11 മണി വരെയാണ് ‘പുതുവര്‍ഷ സമ്മേളനം ‘ നടത്തപ്പെടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അയര്‍ലണ്ടില്‍ മുന്നൂറോളം മലയാളികളാണ് ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.ഇവരില്‍ വലിയൊരു ഭാഗവും സമ്മേളനത്തിനെത്തും. വെറുമൊരു ‘ ഗെറ്റ് റ്റുഗദര്‍ ‘ എന്നതിലുപരിയായി ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയും,ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള അവസരവുമാക്കി ഞായറാഴ്ചത്തെ സമ്മേളനം മാറ്റാനാണ് ഉദ്ദേശമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0870548128. 0879043914 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.