head1
head3

സിറ്റി വെസ്റ്റ് മലയാളികളുടെ സംഘടനയ്ക്ക് ഔദ്യോഗികതുടക്കമായി

ഡബ്ലിന്‍: സിറ്റിവെസ്റ്റ് മലയാളികളുടെ സംഘടനയായ MIC ന് ഔദ്യോഗിക തുടക്കമായി, കുടുംബം പോലൊരു കൂട്ടായ്മ എന്നൊരാശയത്തിന്റെ ആഗ്രഹപൂര്‍ത്തികരണമാണ് സിറ്റിവെസ്റ്റ് മലയാളികളുടെ MIC(മലയാളീസ് ഇൻ സിറ്റിവെസ്റ്റ് ) എന്ന സംഘടന.

താല കില്‍നമാന ഹാളില്‍ ചേര്‍ന്ന ഉത്ഘാടന സമ്മേളനത്തില്‍ സിറ്റിവെസ്റ്റില്‍ നിന്നുള്ള മലയാളി കൗണ്‍സിലര്‍ ബേബി പേരേപ്പാടനും,സംഘടനാ ഭാരവാഹികളും ചേര്‍ന്ന് തിരി തെളിയിച്ച് MIC ന് തുടക്കമിട്ടു.പിന്നാലെ പിറന്ന നാടിനെയും പൊയ്‌പോയ കാലത്തെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള രംഗപൂജയോടെ വിവിധ കലാപരിപാടികള്‍ ഓരോന്നായി വിരുന്നിനെത്തി…

നാടും വീടും വിട്ട് പ്രവാസത്തിന്റെ പുതിയ ഭൂമിക, സിറ്റിവെസ്റ്റ് എന്ന കൊച്ചു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അതില്‍ നിന്നും MIC ഉരിത്തിരിഞ്ഞു വന്നതിന്റെയും കഥ ഒരു കൊച്ചു ചലച്ചിത്രമായി അവതരിക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരുടെ കണ്ണിനും കാതിനും ഒരേപോലെ കൗതുകമായി.

വിവിധയിനം ഗെയിമുകളും,ഡി ജെ ദര്‍ശന്‍ നൃത്തസംഗീതസാന്ദ്രമായ ഡി ജെയും വേദിയില്‍ വര്‍ണ്ണദീപ്തിയുണര്‍ത്തി MICയുടെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമിനെ പ്രൗഢഗംഭീരമാക്കി

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.