ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 12 ഞായറാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടും. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വൈശ്വര്യസിദ്ധിക്കുമായി രാവിലെ 10 മുതല്‍ ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക അയ്യപ്പപൂജകള്‍ ആരംഭിയ്ക്കും.
ഡബ്ലിന്‍ Ballymount ലുള്ള VHCCI temple ല്‍ വച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍, Vedic Hindu Cultural Centre Ireland ഉം ITWA യുമായി ചേര്‍ന്ന് സംയുക്തമായാണ് ഈ വര്‍ഷം നടത്തപ്പെടുന്നത്.
ശ്രീധര്‍മ്മ ശാസ്താവിന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകം, നീരാഞ്ജനം, പുഷ്പാഭിഷേകം, ഭസ്മാഭിഷേകം, പായസനിവേദ്യം എന്നിവയും സത്ഗമയ ഭജന്‍സിന്റെ ഭക്തിസാന്ദ്രമായ ഭക്തിഗാനസുധ, പടിപൂജ,മഹാദീപാരാധന തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ അയ്യപ്പസ്വാമിക്കായ് സമര്‍പ്പിച്ച ‘അയ്യാ എന്നയ്യാ’ എന്ന ഭക്തിഗാനത്തിന്റെ നൃത്താവിഷ്‌കാരവും,ചിന്തുപാട്ടും സപ്തസ്വര ടീം പ്രസ്തുത വേദിയില്‍ വച്ച് അവതരിപ്പിക്കുന്നതാണ്.
ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും നെയ്യഭിഷേകം, നീരാഞ്ജനം, പുഷ്പാഞ്ജലി വഴിപാടിനായി പണമടച്ച് പ്രത്യേകം രസീത് എടുക്കേണ്ടതുമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നീരാഞ്ജനത്തിനുള്ള നാളികേരം പൂജാസാധനങ്ങള്‍ എല്ലാം ക്ഷേത്രത്തില്‍ ലഭ്യമാണ്.
എല്ലാ വഴിപാടുകള്‍ക്കും ഒറ്റ രസീത് മാത്രം എടുക്കേണ്ടതുള്ളൂ.പ്രവേശനം സൗജന്യമാണ്.
ഇതോടൊപ്പമുള്ള google form link ല്‍ ജനുവരി 10 ന് മുന്‍പായി എല്ലാവരും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രത്യേകം അറിയിയ്ക്കുന്നു. https://forms.gle/xesgEfyYUrskp2Mx9
കൂടുതല്‍ വിവരങ്ങള്‍ക്ക്:
0873226832, 0876411374, 0877818318, 0871320706
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.