ഡബ്ലിന്‍ : ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 14 ശനി രാവിലെ 11 മുതല്‍വൈകിട്ട് 6 വരെ പാമേഴ്സ്‌ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായികമത്സരങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വടംവലി മത്സരം നടക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ.
ഉച്ചക്ക് ശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന് വരവേല്‍പ്പും പുലികളിയും ഉണ്ടാകും.
തുടര്‍ന്ന് പ്രസിഡണ്ട് ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സൗത്ത് ഡബ്ലിന്‍ മേയര്‍ ബേബി പേരേപ്പാടന്‍ ഉദ്ഘാടനം ചെയ്യും.ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ മേയര്‍ ആദരിക്കും.
സെക്രട്ടറി രാജന്‍ തര്യന്‍ സ്വാഗതവും, ട്രഷറര്‍ ഷൈബു കൊച്ചിന്‍ നന്ദിയും പറയും.തുടര്‍ന്ന് തിരുവാതിര,ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍,ഓണപ്പാട്ട്,യൂത്ത് ടീം അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റ്,വയലിന്റെ മാസ്മരികതയില്‍ ഫ്യൂഷന്‍ ചെണ്ടമേളം തുടങ്ങി വിവിധ കലാ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡണ്ട് ബിജു ഇടക്കുന്നത്ത്, വൈസ് പ്രഡിഡന്റ് സന്തോഷ് കുരുവിള,സെക്രട്ടറി രാജന്‍ പൈനാടത്ത്,ട്രഷറര്‍ ഷൈബു കൊച്ചിന്‍, പി ആര്‍ ഓ. റോയി പേരയില്‍ എന്നിവര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രെജിസ്‌ട്രേഷനായി ഇന്ന് കൂടി ബന്ധപ്പെടാം
റോയി പേരയില്‍ :087 669 4782
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.