ലെവല്‍ 5 നിയന്ത്രണങ്ങൾ ഏപ്രില്‍ 5 ന് അവസാനിപ്പിച്ചേക്കും. പുതിയ ലിവിംഗ് വിത്ത് കോവിഡ് -19 പദ്ധതിയ്ക്ക് രൂപരേഖയായി; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍
ഡബ്ലിന്‍ : ഗവണ്മെന്റിന്റെ പുതിയ ലിവിംഗ് വിത്ത് കോവിഡ് -19 പദ്ധതിയ്ക്ക് രൂപരേഖയായി. ഏപ്രില്‍ 5 വരെ ലെവല്‍ 5 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഇതു നല്കുന്ന സൂചന.തുടര്‍ന്ന് പദ്ധതി അവലോകനം നടത്തി അനന്തര നടപടികള്‍ പ്രഖ്യാപിക്കും.
പുതിയ ലിവിംഗ് വിത്ത് കോവിഡ് -19 പ്ലാന്‍ എന്നവസാനിക്കുമെന്നതു സംബന്ധിച്ച തീയതി പദ്ധതിയിലില്ല. അതിനാല്‍ മെയ് മാസം വരെ ഇതു നീണ്ടു പോയേക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, പദ്ധതി പ്രകാരം 3,30,000 കുട്ടികള്‍ അടുത്ത തിങ്കളാഴ്ച ക്ലാസ് മുറികളിലെത്തും.ജൂനിയര്‍ ,സീനിയര്‍ ഇന്ഫന്റ്സ്, ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് എന്നിവര്‍ക്കൊപ്പം ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ച്ച് ഒന്നിന് ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.ജനുവരിയില്‍ നിര്‍ത്തിവച്ച ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്റ് എഡ്യൂക്കേഷന്‍ (ഇ സി സി ഇ) സര്‍വീസ് മാര്‍ച്ച് 8 ന് പുനരാരംഭിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ വിദ്യാര്‍ത്ഥികളെ ക്ലാസുകളിലെത്തിക്കുന്നത് സംബന്ധിച്ച് എന്‍ഫെറ്റ് അവലോകനമുണ്ടാകും. അതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.എന്നിരുന്നാലും
വരും ആഴ്ചകളില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്ന് ഭവന മന്ത്രി ഡാരാഗ് ഓബ്രിയന് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വകാര്യ ഭവന പൂര്‍ത്തീകരണത്തിനൊപ്പം സോഷ്യല്‍ ഹൗസിംഗ് ജോലികള്‍ പുനരാരംഭിക്കണമെന്നാണ് ഓബ്രിയന് ആവശ്യപ്പെടുന്നത്. എന്നാല്‍ വലിയ നിര്‍മാണ സൈറ്റുകള്‍ വീണ്ടും തുറക്കുന്നതും വന്‍തോതില്‍ തൊഴിലാളികള്‍ രംഗത്തിറങ്ങുന്നതും മറ്റ് കൗണ്ടികളിലേയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം പ്രശ്നമാകുമെന്ന ആശങ്കയാണ് മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കുവെയ്ക്കുന്നത്.
ഏപ്രില്‍ ആദ്യം മുതല്‍ ആഴ്ചയില്‍ 2,50,000 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കാന് പദ്ധതി ലക്ഷ്യമിടുന്നു.എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 70 വയസ്സിനു മുകളിലുള്ളവര്‍ക്കും മെയ് പകുതിയോടെ രണ്ട് ജാബുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സാധ്യത നല്‍കും.
അതേസമയം, നാല് ഘട്ടങ്ങളായുള്ള പദ്ധതിയുടെ ഭാഗമായി ജൂണ്‍ 21 നകം ഇംഗ്ലണ്ടിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചു.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -