തുടര്‍ച്ചയായി ഡ്രൈവിംഗ് ടെസ്റ്റുകളില്‍ തോല്‍ക്കുന്ന ലേണേഴ്സ് ലൈസന്‍സ് ഉടമകള്‍ക്ക് റോഡുകളില്‍ വിലക്കുണ്ടാകും
ഡബ്ലിന്‍ : റോഡപകടങ്ങളും മരണങ്ങളും പെരുകുന്നത് കണക്കിലെടുത്ത് തുടര്‍ച്ചയായി ഡ്രൈവിംഗ് ടെസ്റ്റുകളില്‍ തോല്‍ക്കുന്ന ലേണേഴ്സ് ലൈസന്‍സ് ഉടമകള്‍ക്ക് റോഡുകളില്‍ വിലക്കേര്‍പ്പടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.
വിവാദമാകാനിടയുണ്ടെങ്കിലും സുരക്ഷാ നടപടികളുടെ ഭാഗമായി എല്‍ ലൈസന്‍സ് നിരന്തരം പുതുക്കുന്ന രീതി അവസാനിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി .
സിന്‍ ഫെയ്ന്‍ ട്രാന്‍സ്‌പോര്‍ട്ട് വക്താവ് മാര്‍ട്ടിന്‍ കെന്നി ടി ഡിയില്‍ നിന്നുള്ള പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. റോഡുകളില്‍ അപകട മരണങ്ങള്‍ പകര്‍ച്ചവ്യാധി പോലെ പെരുകുകയാണെന്ന് ടി ഡി ചൂണ്ടിക്കാട്ടി.പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കെന്നി ആവശ്യപ്പെട്ടു.
പത്ത് ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെട്ട ലേണേഴ്സ് ലൈസന്‍സുകാര്‍ പോലും ലൈസന്‍സ് തുടര്‍ച്ചയായി പുതുക്കുകയാണെന്ന് ഗതാഗതമന്ത്രി വിശദീകരിച്ചു. ഈ സംവിധാനം മാറ്റുന്നതിനാണ് ആലോചന. പ്രായോഗിക പരീക്ഷകള്‍ വിജയിക്കുന്നതിന് ഇവരെ പ്രാപ്തരാക്കുന്നതിന് ഡ്രൈവിംഗ് പരിശീലനത്തിലും പരിശീലന പാഠ്യപദ്ധതിയിലും മാറ്റം വരുത്തും.
ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ മികച്ച രീതിയില്‍ തയ്യാറാക്കുന്നതിന് വകുപ്പ് പദ്ധതി തയ്യാറാക്കും.ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.റോഡ് സേഫ്റ്റി അതോറിറ്റിയുമായും ചര്‍ച്ചകള്‍ നടക്കുകയാണ്.അയർലണ്ടിൽ ലേണേർ ഡ്രൈവിംഗ് ലൈസൻസ് മാത്രം ഉപയോഗിച്ച് പതിനഞ്ച് വർഷമായി വാഹനമോടിക്കുന്ന പതിനായിരത്തോളം പേരുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
ഡ്രൈവര്‍ പരിശീലനത്തിന്റെ രീതി അവലോകനം ചെയ്തിട്ടുണ്ട്. ഈ രംഗത്ത് വരുത്തേണ്ട മാറ്റത്തിന് നിയമനിര്‍മ്മാണമുണ്ടാകണം. അതിനുള്ള നടപടികള്‍ ഗതാഗത വകുപ്പ് തുടങ്ങിയിട്ടുണ്ട്. സാങ്കേതികവും ഭരണപരവുമായ ക്രമീകരണങ്ങളുടെ രൂപരേഖ ആര്‍ എസ് എയുടെ പ്രത്യേക ഗ്രൂപ്പും തയ്യാറാക്കും. ഡ്രൈവര്‍ ടെസ്റ്റുകളുടെ തിരക്കും കാലതാമസവും പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഈ നിര്‍ദ്ദേശവും നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് കാര്യാലയം അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.