head1
head3

ഡബ്ലിനില്‍ നോമ്പ് കാല ധ്യാനത്തിന് ,നാളെ തുടക്കമാവും

ഡബ്ലിന്‍ :അയര്‍ലണ്ട് സീറോ മലബാര്‍ സഭ ഡബ്ലിന്‍ സോണലിലെ വിവിധ കുര്‍ബാന സെന്ററുകള്‍ക്കായി നടത്തപ്പെടുന്ന ‘ LENTEN RETREAT 2024’ ഫെബ്രുവരി 23 ന് വെള്ളിയാഴ്ച്ച (നാളെ) ആരംഭിക്കും . ധ്യാനം നയിക്കുന്ന പ്രശസ്ത വചനപ്രഘോഷകന്‍ റവ ഡോ. കുര്യന്‍ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ. ജോസഫ് ഓലിയക്കാട്ടില്‍ ,ഫാ. സെബാന്‍ വെള്ളമത്തറ,ഡബ്ലിന്‍ സോണല്‍ ഫിനാന്‍സ് ട്രസ്റ്റി ബിനോയ് ജോസ് ,OLV Church Glasnevin ധ്യാനത്തിന്റ കോര്‍ഡിനേറ്റര്‍ ജോസ് പോളി ,തോമസ് കുര്യന്‍ തുടങ്ങിയവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഡോ. കുര്യന്‍ പുരമഠത്തിനെ സ്വീകരിച്ചു.ധ്യാനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സോണല്‍ ട്രസ്റ്റി ബിനുജിത് സെബാസ്റ്റ്യന്‍ അറിയിച്ചു.

ബ്ലാഞ്ചാര്‍സ്റ്റൗണ്‍, നാവന്‍ , സോഡ്‌സ് , ഫിബ്‌സ്ബറോ ബ്യൂമോണ്ട് മാസ് സെന്ററുകള്‍ക്കായി ഫെബ്രുവരി 23,24,25 വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ OLV Church – ലും TALLAGHT, LUCAN, INCHICORE ,ATHY ,BRAY, BLACKROCK എന്നീ കുര്‍ബാന സെന്ററുകള്‍ക്കായി മാര്‍ച്ച് 1,2,3 തീയതികളില്‍ ബ്ളാക്ക്റോക്കിലെ THE CHURCH OF GUARDIAN ANGEL ദേവാലയത്തിലുമായാണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്. Dublin Zonal ലെ എല്ലാ Mass Center -കളില്‍ ഉള്ളവര്‍ ഏതെങ്കിലും ഒരു ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു.

ഫെബ്രുവരി 23 ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതല്‍ 9:30 മണിവരെയും, ശനിയാഴ്ച 12:30 മുതല്‍ 7മണിവരെയും. ഞായര്‍ 12:30 മുതല്‍ 5 മണിവരെയും OLV ദേവാലയത്തില്‍ വചനപ്രഘോഷണവും ,ധ്യാനവും ശുശ്രൂഷകളും നടത്തപ്പെടും

ബ്ലാക്ക്റോക്കില്‍ മാര്‍ച്ച് 1 മുതല്‍

മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതല്‍ 9:30 മണിവരെയും, ശനിയാഴ്ച 12 :30 മുതല്‍ 7 മണിവരെയും,ഞായറാഴ്ച്ച 1.30 മണി മുതല്‍ 7 :30 വരെയും വരെയാണ് ബ്ളാക്ക്റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചര്‍ച്ചില്‍ വെച്ചുള്ള ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.

ദൈവത്തിന്റെ സ്വരം കേള്‍ക്കുവാനും അത് നമ്മെ ഹൃദയനവീകരണത്തിലേക്കും നയിക്കുവാനുമുള്ള  നോമ്പുകാലധ്യാനങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് ഫാ ജോസഫ് ഓലിയക്കാട്ടില്‍ ,ഫാ റോയി വട്ടക്കാട്ട് ,ഫാ സെബാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.