head1
head3

മേരി ലൂ തന്നെ മുമ്പില്‍,സിന്‍ ഫെയ്ന്‍ കുതിക്കുന്നു, അയര്‍ലണ്ടിന്റെ ഭരണം പിടിക്കാന്‍

ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അയര്‍ലണ്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനം സിന്‍ ഫെയ്ന്‍ തുടരുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍. ഐറിഷ് ടൈംസ്/ഇപ്സോസ് ഗ്രൂപ്പ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, സിന്‍ ഫെയിന്‍ അതിന്റെ തൊട്ടടുത്ത എതിരാളികളെക്കാള്‍ 14 ശതമാനം വോട്ടുകള്‍ക്ക് മുമ്പിലാണ്..

ലോക്കല്‍ ഇലക്ഷന് 9 മാസവും , അടുത്ത പൊതുതിരഞ്ഞെടുപ്പിന് 18 മാസങ്ങള്‍ ബാക്കി നില്‍ക്കെ , സിന്‍ ഫെയ്ന്‍ ഇപ്പോള്‍ ഫിനാഫാളിനെക്കാള്‍ 14 പോയിന്റിലും ഫൈന്‍ ഗെയ്‌ലിനെകാള്‍ 16 പോയിന്റിലും മുന്നിലാണുള്ളത്.

സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും ഗ്രീന്‍ പാര്‍ട്ടിയ്ക്കും പിന്തുണ കുറയുകയാണ്. അതേസമയം സ്വതന്ത്രരുടെ പിന്തുണ വര്‍ദ്ധിക്കുന്നുമുണ്ട്.

ഗവണ്‍മെന്റിനോടുള്ള അതൃപ്തി പൊതുസമൂഹത്തിന് ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ സിന്‍ ഫെയ്‌ന് 34 ശതമാനം (മൂന്ന് ശതമാനം വര്‍ധനവ് ) പിന്തുണയാണ് കൂടിയത്. ഫിനാ ഫാള്‍ 20 ശതമാനം (ഒരു ശതമാനം കുറഞ്ഞു); ഫീന ഗെയ്ല്‍ 18 ശതമാനം (മാറ്റമില്ല); ഗ്രീന്‍ പാര്‍ട്ടി 3 ശതമാനം (ഒരു ശതമാനം കുറഞ്ഞു); ലേബര്‍ 3 ശതമാനം (ഒരു ശതമാനം കുറവ്); കൂടാതെ സ്വതന്ത്രര്‍/മറ്റുള്ളവര്‍ 22 ശതമാനം (മാറ്റമില്ല).

സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 2 ശതമാനം (മൂന്ന് ശതമാനം കുറവ്); സോളിഡാരിറ്റി-പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ( 2 ശതമാനം ); Aontú 1 ശതമാനം (മാറ്റമില്ല); കൂടാതെ സ്വതന്ത്രര്‍ 18 ശതമാനം (നാല് ശതമാനം കൂടി).

മേരി ലൂ മക്ഡൊണാള്‍ഡ് ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി നേതാവായി തുടരുന്നു, 42 ശതമാനം പേര്‍ അവരുടെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു, ഫിനാ ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനേക്കാള്‍ (41 ശതമാനം) അല്പം മുന്നിലാണവര്‍ .

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.