head1
head3

എല്‍ഡിഎഫ്  യുകെ & അയര്‍ലണ്ട് വേദിയില്‍ സാംസ്‌കാരിക നായകന്‍മാര്‍ അണിനിരക്കുന്ന സംവാദം .ഇന്ന് മൂന്ന് മണിയ്ക്ക് 

ലയാളത്തിലെ പ്രമുഖരായ സാംസ്‌കാരിക നായകന്‍മാരെ അണിനിരത്തി എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട്   ( മാര്‍ച്ച് 7 ഞായര്‍ ) സാംസ്‌കാരിക സംവാദം സംഘടിപ്പിക്കുന്നു. എന്തുകൊണ്ട് കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ആവശ്യമാണ് എന്ന് പ്രമുഖ സാഹിത്യകാരന്മാരായ സക്കറിയ,സച്ചിദാനന്ദന്‍,സുനില്‍ പി ഇളയിടം എന്നിവര്‍ പ്രവാസികളുമായുള്ള സംവാദത്തില്‍ വിശദീകരിക്കും. മലയാള സാഹിത്യമേഖലയിലെ കുലപതികള്‍ ഒന്നിച്ചണിനിരക്കുന്ന സംവാദത്തില്‍   ‘ഉറപ്പാണ് LDF ‘ എന്ന ഇടതുമുന്നണി പ്രചാരണ മുദ്രാവാക്യത്തിന്റെ പ്രസക്തി സംവാദവിഷയമാവും.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മേല്‍നോട്ടത്തില്‍ സിപിഐ എം, യുകെ & അയര്‍ലണ്ട് ഘടകമായ AIC, കേരളാ കോണ്‍ഗ്രസ്സ് (എം) പ്രവാസി സംഘടനയായ പ്രവാസി കേരള കോണ്‍ഗ്രസ്സ്, മറ്റു ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകക്ഷികള്‍ എന്നിവര്‍ ചേര്‍ന്നാണ് എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട് രൂപീകരിച്ചത് .

സിപിഐഎം നേതാവ് എം.വി ഗോവിന്ദന്‍ കേരളാകോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് യുകെയിലെയും അയര്‍ലണ്ടിലെയും ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തത്.

ധനമന്ത്രി തോമസ് ഐസക്ക്, തോമസ് ചാഴികാടന്‍ എം.പി തുടങ്ങി പ്രമുഖരായ നേതാക്കളുമായും പ്രവാസികള്‍ക്ക് സംവദിക്കാനുള്ള വേദി ഒരുക്കിയിരുന്നു. തുടര്‍ന്നും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍,രശ്മിത രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വനിതാ സമ്മേളനം, പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാദ്ധ്യമ സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ വരുന്ന ആഴ്ചകളില്‍ നടത്തുന്നുണ്ട് .

Zoom മീറ്റിങ് പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടി AIC ഫേസ്ബുക്ക് പേജിലും ലൈവായി വീക്ഷിക്കാവുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More