head1
head3

ഇടത് തരംഗം തന്നെ, തുടര്‍ ഭരണം ഉറപ്പായി

കേരള ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തിളക്കത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ ഇടത് മുന്നണി 99 സീറ്റില്‍ മുന്നേറുന്നു.

യു.ഡി.എഫ് 41 സീറ്റിലേക്ക് ഒതുങ്ങി. അതേസമയം സിറ്റിംഗ് സീറ്റില്‍ പോലും പിന്നിലായതോടെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് കേരളത്തില്‍ എം.എല്‍.എ ഉണ്ടാവില്ല.പ്രതീക്ഷിച്ച ഇടങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ തോറ്റു.

പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ 5033 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.പാലാ മണ്ഡലത്തിൽ ജോസ് കെ മാണി പരാജയപ്പെട്ടു

ഉടുമ്പംചോലയിലെ ഇടത് സ്ഥാനാര്‍ഥി എം എം മണിയ്ക്ക്  ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് മുമ്പിലാണ്.

പത്തിലേറെ ജില്ലകളില്‍ മുന്നേറി 92 സീറ്റുകളില്‍ എല്‍.ഡി.എഫ് ലീഡ് ഉയര്‍ത്തി മുന്നേറുകയാണ്.. യു.ഡി.എഫ് 45 സീറ്റിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.. മൂന്ന് സീറ്റില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നു.

ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.

പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും.

കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.

ഐറീഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.