head1
head3

കുറഞ്ഞ ഓവര്‍ നിരക്ക്; കെ.കെ.ആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന് പിഴ ശിക്ഷ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ ശിക്ഷയായി നല്‍കിയത്. ഓവര്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയത്തില്‍ കൂടുതല്‍ എടുത്തതാണ് മോര്‍ഗന് തിരിച്ചടിയായത്. പിഴ ശിക്ഷ ലഭിച്ചെങ്കിലും മുംബൈക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ കെകെആര്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി. നിലവില്‍ നാലാം സ്ഥാനത്താണ് കെകെആര്‍ ഉള്ളത്.

മുംബൈക്കെതിരേ 29 ബോളുകള്‍ ബാക്കിനിര്‍ത്തിയാണ് കെകെആര്‍ ഏഴ് വിക്കറ്റിന്റെ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്കായി. നായകന്‍ ഓയിന്‍ മോര്‍ഗന്‍ വരുത്തിയ ബൗളിങ് വ്യത്യാസങ്ങള്‍ കൃത്യമായി ഫലം കാണുകയായിരുന്നു.

നിധീഷ് റാണയെക്കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിച്ച മോര്‍ഗന്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരെയും പവര്‍പ്ലേയില്‍ ഉപയോഗിച്ചു. മധ്യ ഓവറുകളില്‍ പേസര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനും മോര്‍ഗന് സാധിച്ചു. മുംബൈ ബാറ്റിങ് നിരയെ ഇന്നിംഗ്‌സിലുടെനീളം സമ്മര്‍ദ്ദത്തിലാക്കാനും കെകെആറിനായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.