head1
head3

കില്‍ഡെയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്

കില്‍ഡെയര്‍ : കില്‍ഡെയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന് ( ജനുവരി 4 ന്)  ചര്‍ച്ച് വ്യൂ എസ്റ്റേറ്റിലെ സണ്‍ക്രോഫ്ട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.ജോ നെവില്ലെ ടി ഡിയാണ് ആഘോഷങ്ങളിലെ മുഖ്യതിഥി.

കില്‍ഡെയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ കുട്ടികളുടെയും.മുതിര്‍ന്നവരുടെയും കലാപരിപാടികളും, ഗെയിംസുകളും, ഡിന്നറും ഒരുക്കിയിട്ടുണ്ട്.

എല്ലാവരെയും ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികളിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!