കെറി : മലയാളക്കരയുടെ മഹോത്സവമായ ഓണം ആഘോഷമാക്കാന്‍ അയര്‍ലണ്ടിലെ കെറിയിലെ മലയാളി സമൂഹം ഇന്ന് ഒത്തുചേരും. കെറി ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കെറിയിലെ ഓണാഘോഷം .
ഇന്ന് രാവിലെ 10 മണിയ്ക്ക് ട്രെലി സി ബി എസ് പ്രൈമറി സ്‌കൂളില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും.അത്തപ്പൂകളമൊരുക്കി ,അതിഥികളെ വരവേറ്റ് ,വമ്പിച്ച പരിപാടികളാണ് കെറി മലയാളി സമൂഹം ഒരുക്കുന്നത്.
അമ്പതോളം പേരണിനിരക്കുന്ന മെഗാ തിരുവാതിരയാണ് ഇത്തവണത്തെ ‘കെറി ഓണത്തിന്റെ ഹൈലെയ്റ്റ്. പുരുഷ പ്രജകളുടെ തിരുവാതിര വേറെയുണ്ട്.
കുട്ടികളുടെയും,മുതിര്‍ന്നവരുടെയും ഫ്യൂഷന്‍ ഡാന്‍സ് വേദിയെ സമ്പന്നമാക്കും. ചെണ്ടമേളം,വിവിധയിനം ഗെയിംസുകള്‍, എന്നിവയും അവതരിപ്പിക്കപ്പെടും.
കെറി അസോസിയേഷന്‍ മെമ്പര്‍മാര്‍ അവതരിപ്പിക്കുന്ന ഗാനമേള,വടംവലി മത്സരം എന്നിവയൊക്കെ കെറി ഓണത്തെ ആവേശോജ്ജ്വലമാക്കും.
കെറി ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷമുടനീളം സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ആഘോഷപരിപാടികളോട് അനുബന്ധിച്ച് വിതരണം ചെയ്യും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്,ഫുട്ബോള്‍ ടൂര്‍ണമെന്റ് ,എന്നി കായിക മത്സരങ്ങള്‍ക്ക് പുറമെ, റമ്മി ടൂര്‍ണമെന്റും കെറി ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്നു.പെയിന്റിംഗ് പെന്‍സില്‍ ഡ്രോയിങ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ഇതേ വേദിയില്‍ വിതരണം ചെയ്യുമെന്ന് കെറി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍ കെ ചെറിയാന്‍ അറിയിച്ചു.
പ്രസിഡണ്ട് ജോണ്‍ കെ ചെറിയാന്‍ ,വൈസ് പ്രസിഡണ്ട് ക്രിസ്റ്റി സ്റ്റീഫന്‍,സെക്രട്ടറി പോള്‍ കുര്യന്‍, ജോയിന്റ് സെക്രട്ടറി അനീഷ് രാജു ,ട്രഷറര്‍ സുനില്‍ വര്‍ഗീസ് ,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എ വി ബിനുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.