മുള്ളിംഗാര്‍ :കേരള കോണ്‍ഗ്രസ് എം അറുപതാം ജന്മദിന സമ്മേളനം കേരള പ്രവാസി കോണ്‍ഗ്രസ് എം ന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ മുള്ളിംഗാറില്‍ ഒക്ടോബര്‍ 9 ന് വൈകിട്ട് 6.30 ന് നടക്കും.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി ഓണ്‍ലൈന്‍ വഴി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ സന്ദേശം നല്‍കും. പ്രസിഡണ്ട് രാജു കുന്നക്കാട്ട്,ജനറല്‍ സെക്രട്ടറി ഷാജി ആര്യമണ്ണില്‍, സെക്രട്ടറിമാരായ പ്രിന്‍സ് വിലങ്ങുപാറ, സണ്ണി പാലക്കാത്തടത്തില്‍,ജോര്‍ജ് കൊല്ലംപറമ്പില്‍,മാത്യൂസ് ചേലക്കല്‍,വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കുന്നുംപുറം, ട്രഷറര്‍ സിറില്‍ തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.എല്ലാ പ്രവര്‍ത്തകരെയും, അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു
വിവരങ്ങള്‍ക്ക് :പ്രിന്‍സ് മാത്യു :089 407 4925
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/